കുട്ടിനോമ്പിനെ വരവേറ്റ് ഗരങ്കാവൂ മാർക്കറ്റുണർന്നു
text_fieldsഉം സലാൽ ദർബ് അൽ സാഇയിൽ ആരംഭിച്ച ഗരങ്കാവൂ മാർക്കറ്റിലെ തിരക്ക്
ദോഹ: കുട്ടികളുടെ നോമ്പാഘോഷമായ ഗരങ്കാവൂ രാത്രിയെ വരവേൽക്കാനൊരുങ്ങി നാടും നഗരവും. റമദാൻ 14നെയാണ് കുട്ടികളുടെ നോമ്പായി ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ സ്വദേശി കുടുംബങ്ങൾ ‘ഗരങ്കാവൂ’ ആഘോഷിക്കുന്നത്. സ്വദേശികൾക്കൊപ്പം വിവിധ രാജ്യക്കാരായ താമസക്കാർകൂടി ഏറ്റെടുത്തുകഴിഞ്ഞ ‘ഗരങ്കാവൂ’ നോമ്പിനെ ഇത്തവണ വൈവിധ്യത്തോടെയാണ് ഖത്തർ വരവേൽക്കുന്നത്. സമ്മാനങ്ങളും വസ്ത്രങ്ങളും മധുരങ്ങളുമായി പ്രത്യേക ഗരങ്കാവൂ മാർക്കറ്റുതന്നെ ഉം സലാലിലെ ദർബ് അൽ സാഇയിൽ തുടക്കംകുറിച്ചു. മാർച്ച് 24 വരെ നീളുന്ന മാർക്കറ്റിൽ വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ വിപുലമായ ശേഖരവുമായി 80ഓളം ചെറുകടകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. രാത്രി സജീവമാകുന്ന ഗരങ്കാവൂ മാർക്കറ്റിൽ ഉൽപന്നങ്ങൾ വാങ്ങാൻ കുട്ടികളുമായി സ്ത്രീകളെത്തുന്നതും ശ്രദ്ധേയമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.