പ്രകൃതിവാതകം: ദശാബ്ദത്തിെൻറ ദൃഢബന്ധം
text_fieldsദോഹ: പ്രകൃതിവാതക മേഖലയിലെ ഖത്തറും ചൈനയും തമ്മിലുള്ള ബന്ധം ഒരു ദശാബ്ദത്തിലേക്ക് പ ്രവേശിക്കുന്നു. 10 വർഷത്തോളമായി ചൈനയുടെ പ്രകൃതി വാതകമേഖലയിലെ നിർണായക സാന്നിധ് യമായ ഖത്തർ ഇതുവരെ 500ലധികം കാർഗോ കപ്പലാണ് ചൈനയിലെ വിവിധ എൽ എൻ ജി ടെർമിനലുകളിലേക്കായി സുരക്ഷിതമായി കയറ്റിയയച്ചിരിക്കുന്നത്. ചൈനയിലെ ഷാങ്ഹായിൽ ഏപ്രിൽ ഒന്ന് മുതൽ അഞ്ച് വരെ നടന്ന 19ാമത് എൽ എൻ ജി രാജ്യാന്തര സമ്മേളനത്തിൽ ഖത്തർ ചൈനയുമായുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ള ബന്ധം ഉയർത്തിക്കാണിക്കുകയും ചെയ്തു. സമ്മേളനത്തിെൻറ ഭാഗമായി പ്രകൃതിവാതക മേഖലയിലെ സ്ഥാപനങ്ങളുമായും ഉപഭോക്താക്കളുമായും ഖത്തർ പ്രതിനിധി സംഘം ചർച്ച നടത്തി. 2009ലാണ് പ്രകൃതിവാതക കയറ്റുമതിക്കായി ഖത്തർ ബെയ്്ജിംഗ് റെപ്രസേൻററ്റീവ് ഓഫീസ് (ബി ആർ ഒ)ചൈനയിൽ തുറക്കുന്നത്. ചൈനയിലേക്കുള്ള പ്രകൃതി വാതക കയറ്റുമതി ത്വരിതപ്പെടുത്തുന്നതിന് കൂടുതൽ സൗകര്യമേർപ്പെടുത്തുകയായിരുന്നു ഇതിെൻറ ലക്ഷ്യം. ഖത്തറും ചൈനയും പ്രകൃതിവാതക മേഖലയിൽ തുടരുന്ന ദീർഘകാലാടിസ്ഥാനത്തിലുള്ള സഹകരണബന്ധത്തിെൻറ പിന്നിൽ പ്രവർത്തിച്ചതും ബി ആർ ഒ ആയിരുന്നു.
ഷാങ്ഹായിൽ സമാപിച്ച എൽ എൻ ജി 2019 രാജ്യാന്തര സമ്മേളനത്തിൽ ഗ്യാസ് പൈപ്പ്ലൈൻ സംബന്ധിച്ച മോണോ എഥിലീൻ ഗ്ലൈക്കോൾ സപ്ലൈ (എം ഇ ജി), മോണോ എഥിലീൻ ഗ്ലൈക്കോൾ വിതരണത്തിനുള്ള എഫ് എ പി, എഫ് എ എക്സ് പി എന്നീ പദ്ധതികൾ സംബന്ധിച്ച് ഖത്തർ ഗ്യാസ് കൺേട്രാൾ സിസ്റ്റം എഞ്ചിനീയർ ഹമദ് അൽ കർബി വിശദീകരിച്ചു. 550 സ്ഥാപനങ്ങളിൽ നിന്നായി 11000ത്തിലധികം പ്രതിനിധികളാണ് അഞ്ച് ദിവസം നീണ്ടുനിന്ന രാജ്യാന്തര എൽ എൻ ജി സമ്മേളനത്തിൽ പങ്കെടുത്തത്. പ്രകൃതി വാതക മേഖലയിലെ വിദഗ്ധരുടെ സാന്നിധ്യവുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.