ഗസ്സ: മുസ്ലിം സമൂഹം ഇടപെടണമെന്ന് പണ്ഡിതസഭ
text_fieldsദോഹ: ഗസ്സ മുനമ്പിലെ ജനങ്ങളെ രക്ഷപ്പെടുത്തുകയെന്നത് മതപരവും മാനുഷികവും ധാർമികവുമായ ഉത്തരവാദിത്തമാണെന്ന് അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭ. ഇനി കാത്തിരിക്കാൻ സമയമില്ലെന്നും ഓരോ മിനിറ്റും കടന്നുപോകുന്നത് കൂടുതൽ ജീവനുകൾ നഷ്ടപ്പെടുത്തിക്കൊണ്ടാണെന്നും ആഗോള പണ്ഡിതസഭ അധ്യക്ഷൻ ശൈഖ് അലി മുഹ് യിദ്ദീൻ അൽ ഖറദാഗി പറഞ്ഞു. ഗസ്സയിൽ ഇസ്രായേലിന്റെ അതിക്രമത്തിൽ മരണം 40,000ത്തോട് അടുക്കുകയാണ്. പരിക്കേറ്റവർ ഒരു ലക്ഷത്തിലേക്ക് നീങ്ങുന്നു. നരക യാതനയാണ് ഫലസ്തീനികൾ അനുഭവിക്കുന്നത്. ഗസ്സയിലെ മനുഷ്യർ കൂട്ടക്കൊലക്കും പട്ടിണിക്കും ചികിത്സ നിഷേധത്തിനും ഇരയാകുന്നതിന് മുസ്ലിം രാജ്യങ്ങൾ, പ്രത്യേകിച്ച് സൈനിക ശക്തികളായ രാജ്യങ്ങൾ ദൈവത്തിന് മുന്നിൽ സമാധാനം പറയേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.