ഗസ്സ: അമീറും അമേരിക്കൻ പ്രസിഡന്റും ചർച്ച നടത്തി
text_fieldsദോഹ: ഗസ്സയിലെ ഇസ്രായേൽ ആക്രമണം തുടരുകയും മേഖലയിൽ സംഘർഷഭീതി നിലനിൽക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ ഫോണിൽ വിളിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള മധ്യസ്ഥ ദൗത്യം സജീവമാക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഫോൺ സന്ദേശം.
മേഖലയിലെ പുതിയ സാഹചര്യങ്ങൾ ഇരുവരും വിശകലനം ചെയ്തതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പത്തുമാസം പിന്നിടുന്ന ഇസ്രായേലിന്റെ ഗസ്സ ആക്രമണം അവസാനിപ്പിക്കാൻ ഖത്തർ, ഈജിപ്ത്, അമേരിക്ക രാജ്യങ്ങളുടെ മധ്യസ്ഥശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. എന്നാൽ, ഇതിനിടെ ഇറാനിൽ വെച്ച് ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടത് മധ്യസ്ഥ ശ്രമങ്ങളെ സങ്കീർണമാക്കുകയും മേഖലയിൽ സംഘർഷ സാധ്യത പടർത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.