ഗസൽ രാവ്; മീഡിയാവൺ ‘ഖയാല്‍’ 30ന്
text_fieldsദോഹ: മീഡിയാവൺ ചാനലിെൻറ ‘ഖയാല്‍ 2018’ സംഗീതവിരുന്ന് മാർച്ച് 30ന് നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഖത്തര്‍ നാഷണല്‍ കണ്വെന്ഷന് സെൻററിലാണ് പരിപാടി. വൈകിട്ട് 6.30 ന് ആരംഭിക്കുന്ന ഖയാലില്‍ ഇന്ത്യന്‍ അംബാസഡർ പി കുമരന് വിശിഷ്ടാഥിതിയാകും. മൂന്ന് മണിക്കൂര്‍ നേരം ഹിന്ദിയിലും മലയാളത്തിലുമായുള്ള ഗസല്സംഗീത ധാരയാണ് ഖയാൽ. ഗസല്‍ മാന്ത്രികന് തലത് അസീസിനൊപ്പം മലയാളത്തിെൻറ ഗായിക മഞ്ജരിയും ചേര്‍ന്നാണ് പാടുക. ‘ഗള്‍ഫ് മാധ്യമ’ത്തിെൻറയും ‘മീഡിയാവണി’െൻറയും പുതിയ ഓഫീസുകളുടെ ഉദ്ഘാടനവും വേദിയില്‍ നടക്കും. ഗൾഫ് സിനിമാസിഗ്നലിനടുത്താണ് നവീകരിച്ച പുതിയ ഒാഫിസുകൾ.
ഖത്തര്‍ സാംസ്കാരിക കായിക മന്ത്രാലയത്തിലെ പ്രസാധകവിഭാഗം തലവന്‍ ഹമദ് സകീബ, ഖത്തര്‍ ന്യൂസ് ഏജന്‍സി കോണ്‍ഫറന്‍സ് ആൻറ് എക്സിബിഷന് വിഭാഗം തലവന്‍ ഖാലിദ് അല്‍മുല്ല എന്നിവരും വേദിയില്‍ സന്നിഹിതരാവും. മലയാളി പ്രവാസികള്‍ക്കൊപ്പം ഉത്തരേന്ത്യന്‍ ഗസൽ ആരാധകരും ഇതിനകം തന്നെ ഖയാലിെൻറ ടിക്കറ്റുകള്‍ സ്വന്തമാക്കിയതായി സംഘാടകര്‍ അറിയിച്ചു. ക്യൂ ടിക്കെറ്റ്സ്, അയ്ന ടിക്കറ്റ്സ് എന്നീ ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍ക്ക് പുറമെ ദോഹയിലെ വിവിധ കേന്ദ്രങ്ങളിലും ടിക്കറ്റുകള്‍ ലഭ്യമാണ്.
മീഡിയാവണ്‍ മിഡിലീസ്റ്റ് സീനിയര്‍ ജനറല്‍ മാനേജര്‍ ഷബീര്‍ ബക്കര്‍, മാധ്യമം മീഡിയാവണ്‍ ഖത്തര്‍ എക്സിക്യുട്ടീവ് കമ്മിറ്റി ചെയര്മാന് റഹീം ഓമശ്ശേരി, സ്പോണ്‍സര്‍മാരായ ലോയിഡന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ ഓഫ് ഓപ്പറേഷന് ഷെബിന്‍ ചാലിയത്ത്, ലുബ്നാസ് ബോട്ടിക് മാര്‍ക്കറ്റിംഗ് മാനേജര്‍ ടി.കെ മഫ്സിന, മീഡിയാവണ്‍ മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ് നിഷാന്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.