ജി.സി.സി ഉച്ചകോടി: അമീറിന് സൗദി രാജാവിെൻറ ക്ഷണം
text_fieldsദോഹ: ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കാൻ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് സൗദി രാജാവിെൻറ ക്ഷണം. 41ാമത് ജി.സി.സി ഉച്ചകോടി ജനുവരി അഞ്ചിന് സൗദിയിലാണ് നടക്കുന്നത്.ദോഹ സന്ദർശിച്ച ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ് ബിൻ ഫലാഹ് അൽ ഹജ്റഫ് ആണ് ക്ഷണക്കത്ത് അമീറിന് കൈമാറിയിരിക്കുന്നത്. ഖത്തറിനെതിരായ ഉപരോധവും അതിനെ തുടർന്നുള്ള ഗൾഫ് പ്രതിസന്ധിയും പരിഹരിക്കാനുള്ള അന്തിമതീരുമാനം ജി.സി.സി ഉച്ചകോടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരിഹാരവഴികളിൽ ഒരു തടസ്സവുമിെല്ലന്ന് ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.2017 ജൂണിലാണ് സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഖത്തറിനെതിരെ കര^വ്യോമ^കടൽ ഉപരോധം തുടങ്ങിയത്്. എന്നാൽ ഉപാധികളില്ലാത്ത, രാജ്യത്തിെൻറ പരമാധികാരം മാനിക്കുന്ന ഏതുതരം ചർച്ചകൾക്കും ഒരുക്കമാണെന്നാണ് ഖത്തറിെൻെറ തുടക്കം മുതലുള്ള നിലപാട്. തുടക്കംമുതൽതന്നെ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കുന്ന കുവൈത്തിെൻറ നേതൃത്വത്തിലുള്ള ശ്രമങ്ങളാണ് ഇപ്പോൾ ഫലപ്രാപ്തിയിലേക്ക് വരുന്നത്. ഉപരോധം അവസാനിപ്പിക്കുന്നതിന് ഖത്തറും സൗദിയും തമ്മിൽ കരാർ തയാറായിട്ടുണ്ട്.
സൗദിക്കും യു.എ.ഇക്കും മുകളിലൂടെ ഖത്തർ വിമാനങ്ങൾക്ക് പറക്കുന്നതിനുള്ള വിലക്ക് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണിത്. പരിഹാരശ്രമങ്ങൾക്ക് മിക്ക രാജ്യങ്ങളും ഇതിനകം പിന്തുണയറിയിച്ചിട്ടുണ്ട്.കുവൈത്ത് നടത്തുന്ന ശ്രമങ്ങളിലൂടെ സമഗ്രമായ പ്രശ്നപരിഹാരം ഉണ്ടാകുമെന്നാണ് ഈജിപ്ത് വിദേശകാര്യമന്ത്രാലയം ഈയടുത്ത് പ്രസ്താവനയിൽ അറിയിച്ചത്.പരിഹാര ശ്രമങ്ങളെ കഴിഞ്ഞ ദിവസം യു.എ.ഇയും പിന്തുണച്ചിരുന്നു. സൗദി, ഒമാൻ, ഖത്തർ രാജ്യങ്ങൾ പരിഹാരനടപടികൾ നേരത്തേ സ്വാഗതം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.