ജി.സി.സി ഉച്ചകോടി:ഒരു വേദിയിൽ ഖത്തറിെൻറയും ഉപരോധരാജ്യങ്ങളുടെയും മന്ത്രിമാർ
text_fieldsദോഹ: കുവൈത്തിൽ ഇന്നാരംഭിക്കുന്ന ജി.സി.സി (ഗൾഫ് സഹകരണ സമിതി) ഉച്ചകോടിയുടെ മുന്നോടിയായുള്ള പ്രാരംഭ വട്ടമേശ യോഗത്തിൽ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പങ്കെടുത്തു.യോഗത്തിൽ സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ മന്ത്രിമാരും സംബന്ധിച്ചിരുന്നു. ജൂൺ അഞ്ചിന് ഖത്തറിനെതിരായ ഉപരോധമേർപ്പെടുത്തിയതിന് ശേഷം ഇതാദ്യമായാണ് ഉപരോധരാജ്യങ്ങളുടെയും ഖത്തറിെൻറയും വിദേശകാര്യമന്ത്രിമാർ ഒരു വേദിയിൽ അണിനിരക്കുന്നത്.
കുവൈത്ത്, ഒമാൻ വിദേ ശകാര്യമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. ഗൾഫ് രാജ്യങ്ങളായ സൗദി, യു.എ.ഇ, ബഹ്റൈൻ എന്നിവക്ക് പുറമേ ഈജിപ്തും ഖത്തറിനെതിരായ നടപടിയിൽ മുന്നിലുണ്ടായിരുന്നു. കുവൈത്ത് സിറ്റിയിൽ ഇന്നും നാളെയുമായി നടക്കുന്ന ജി.സി.സി ഉച്ചകോടിയുടെ അജണ്ട തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട വട്ടമേശയോഗത്തിലാണ് മുഴുവൻ ജി.സി.സി വിദേശകാര്യമന്ത്രിമാരും പങ്കെടുത്തത്.
ഗൾഫ് മേഖലയിലെ ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് രാജ്യങ്ങളെ ഉൾപ്പെടുത്തി 1981ലാണ് ജി.സി.സി സ്ഥാപിക്കപ്പെടുന്നത്.
ജി.സി.സിയുടെ 36 വർഷത്തെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.
ഈ സാഹചര്യത്തിൽ ഇന്നത്തെ ഉച്ചകോടിക്ക് വലിയ പ്രധാന്യമാണ് രാഷ്ട്രീയ നിരീക്ഷകർ നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.