ജി.സി.സി അംഗങ്ങളുടെ ഒത്തൊരുമയും യോജിപ്പും അനിവാര്യമായ ഘട്ടം –അമീർ
text_fieldsദോഹ: ഗൾഫ് മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിൽ ജി.സി.സി ഉച്ചകോടിക്ക് പ്രാധാന്യമേറെയാണെന്നും എല്ലാ ജി.സി.സി രാജ്യങ്ങളും ഒരുമിച്ച് നിൽക്കേണ്ട ഘട്ടമാണിതെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. മേഖലയിലെ വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്നതിനായി നിലവിലെ സാഹചര്യത്തിൽ മുഴുവൻ ജി. സി.സി അംഗങ്ങളും ഒത്തൊരുമയോടെയും യോജിപ്പോടെയും പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും അമീർ ശൈഖ് തമീം ആവശ്യപ്പെട്ടു.
ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി കുവൈത്തിലെത്തിച്ചേർന്ന പ്പോഴാണ് അമീർ ഇക്കാര്യം വ്യക്തമാക്കിയത്. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ ലഭിച്ച സ്വീകരണത്തിനും ആതിഥ്യത്തിനും അമീർ കുവൈത്ത് അ മീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിനും കുവൈത്തി ജനതക്കും നന്ദി രേഖപ്പെ ടുത്തുകയും ചെയ്തു. കുവൈത്തിലെത്തിയ അമീറിനെ കുവൈത്ത് അമീർ അൽ ബയാൻ കൊട്ടാരത്തിൽ സ്വീകരിച്ചു. കുവൈത്ത് കിരീ ടവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ്, ദേശീയ അസംബ്ലി സ്പീക്കർ മർസൂഖ് അൽ ഗാനിം, കുവൈത്ത് നാഷണൽ ഗാർഡ് ഡെപ്യൂട്ടി ചീഫ് ശൈഖ് മിഷ്അൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
നേരത്തെ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അമീറിന് ഉൗഷ്മള വരവേൽപ്പാണ് ലഭിച്ചത്. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹ്, ജി.സി.സി സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ലതീഫ് അൽ സയാനി, പ്രതിരോധമന്ത്രി ശൈഖ് മു ഹമ്മദ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹ്, ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അൽ ജറാഹ് അൽ സബാഹ് തുടങ്ങിയ ഉന്നത വ്യക്തികൾ അമീറിനെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.