ജനീവ മോട്ടോർ ഷോ; കാത്തിരിക്കുന്നത് പുതുപുത്തൻ കാറുകളുടെ അവതരണം
text_fieldsദോഹ: ലോകമെങ്ങുമുള്ള വാഹന പ്രേമികൾ കാത്തിരിക്കുന്ന ജനീവ മോട്ടോർ ഷോ-ഖത്തർ പതിപ്പിൽ പുറത്തിറങ്ങാനിരിക്കുന്നത് 10 പുതുപുത്തൻ കാറുകൾ.
ഒക്ടോബർ അഞ്ചു മുതൽ 14 വരെ ഖത്തർ വേദിയാവുന്ന അന്താരാഷ്ട്ര മോട്ടോർ ഷോയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 വാഹന ബ്രാൻഡുകളാണ് പങ്കെടുക്കുന്നത്. ആഗോള തലത്തില്‍ തന്നെ കാര്‍ പ്രേമികള്‍ കാത്തിരിക്കുന്ന മോട്ടോര്‍ ഷോകളിലൊന്നാണ് ജനീവ മോട്ടോര്‍ ഷോ. സ്ഥിരം വേദിയായ സ്വിറ്റ്സര്‍ലന്‍ഡില്‍നിന്ന് ഇതാദ്യമായാണ് ‘ജിംസ്’ മറ്റൊരു രാജ്യത്തെത്തുന്നത്. ഖത്തറിലെയും ജി.സി.സിയിലെയും കാര്‍ പ്രേമികളുടെ ഹൃദയം നിറക്കുന്ന കാഴ്ചകളാകും ഡി.ഇ.സി.സിയിലെ പ്രദര്‍ശന വേദിയില്‍ ഒരുക്കുക. 30 ബ്രാന്‍ഡുകള്‍ പങ്കാളികളാകുന്ന പ്രദര്‍ശനത്തില്‍ അത്യാധുനിക കാറുകള്‍ പരിചയപ്പെടാന്‍ അവസരമുണ്ടാകും. 100 വര്‍ഷത്തിലേറെ പഴക്കമുണ്ട് ജനീവ മോട്ടോര്‍ ഷോയുടെ ചരിത്രത്തിന്.
പ്രധാന വേദിയായ ഡി.ഇ.സി.സിക്ക് പുറമെ മറ്റ് അഞ്ചു വേദികള്‍കൂടി സജ്ജീകരിക്കുന്നുണ്ട്. ഒക്ടോബര്‍ അഞ്ചു മുതല്‍ 14 വരെയുള്ള 10 ദിവസത്തിനിടെ രണ്ടു ലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. കാര്‍ ഡിസൈനിങ്ങിന്റെ ഭാവി സംബന്ധിച്ച ചര്‍ച്ച, സീ ലൈനില്‍ ഓഫ്റോഡ് ഡ്രൈവിങ്, ലുസൈല്‍ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടില്‍ റൈഡ് തുടങ്ങി വ്യത്യസ്തമായ പരിപാടികള്‍ ജിംസിനോട് അനുബന്ധിച്ച് ഖത്തര്‍ ടൂറിസം ഒരുക്കിയിട്ടുണ്ട്. ഏഴാം തീയതി മുതലായിരിക്കും പൊതുജനങ്ങള്‍ക്ക് പ്രവേശനം.
ഖത്തറില്‍ ഫോര്‍മുല വണ്‍ ഗ്രാൻഡ് പ്രീ നടക്കുന്നത് ഒക്ടോബര്‍ ആറു മുതല്‍ എട്ടു വരെയാണ്. ലോകത്തെ കാര്‍പ്രേമികളുടെ സംഗമവേദിയായി മാറും ഈ ദിവസങ്ങളില്‍ ഖത്തര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.