തയാറെടുക്കാം; സുരക്ഷിത യാത്രക്ക്
text_fieldsദോഹ: രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരുടെ യാത്രാ നിയന്ത്രണങ്ങളിൽ ഇളവു പ്രഖ്യാപിച്ചതിനു പിന്നാലെ നൂറു സംശയങ്ങളാണ് എല്ലാ കോണുകളിൽനിന്നും ഉയരുന്നത്. അപകടസാധ്യത പട്ടികയിലുള്ള (റെഡ് ലിസ്റ്റ് കൺട്രീസ്) രാജ്യങ്ങളിൽനിന്ന് വരുന്നവർ എന്ന നിലയിൽ മലയാളികളുടെ ആശങ്കകൾക്ക് അതിരുകളില്ല. ഇളവുകൾ ജൂൈല 12ന് പ്രാബല്യത്തിൽ വരുേമ്പാൾ പുതിയ രീതികൾ എന്തൊക്കെയാവും, നടപടി ക്രമങ്ങൾ എങ്ങനെയൊക്കെ.... തുടങ്ങിയ നിരവധി ആശങ്കകളാണ് പലകോണിൽ നിന്നും ഉയരുന്നത്.
രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച യാത്രക്കാർക്ക് 10 ദിവസ ക്വാറൻറീൻ ഒഴിവാകുന്ന പശ്ചാത്തലത്തിൽ ഇതു സംബന്ധിച്ച പൊതുവായ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇങ്ങനെ:
കുട്ടികളുടെ പ്രായം?
11 വയസ്സുവരെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ സ്റ്റാറ്റസ് തന്നെ ക്വാറൻറീനിൽ ലഭിക്കും. രക്ഷിതാക്കൾ ഡബ്ൾ ഡോസ് വാക്സിനേറ്റഡ് ആണെങ്കിൽ കുട്ടികളെ വാക്സിനേറ്റഡായി പരിഗണിച്ച് ക്വാറൻറീൻ ഒഴിവാക്കും. 12-17 വരെയുള്ളവർ വാക്സിനേറ്റഡ് അല്ലെങ്കിൽ, രക്ഷിതാക്കൾ വാക്സിൻ സ്വീകരിച്ചവരാണെങ്കിലും ക്വാറൻറീനിൽ കഴിയണം. എന്നാൽ, 11-12 പ്രായത്തിനിടയിലുള്ള കുട്ടികൾ എന്തുചെയ്യുമെന്നത് സംബന്ധിച്ച് സംശയങ്ങൾ വ്യാപകമാണ്. ഇക്കാര്യത്തിൽ ആരോഗ്യ മന്ത്രാലയത്തിൽനിന്ന് കൂടുതൽ വ്യക്തത വരാനുണ്ട്. എന്നാൽ, പൊതുവെയുള്ള എയർലൈൻ ഗൈഡ്ലൈൻസ് പ്രകാരം, 12 വയസ്സ് പൂർത്തിയാവാത്ത കുട്ടികൾക്ക് 11 വയസ്സിെൻറ സ്റ്റാറ്റസ് തന്നെയാണ്. പക്ഷേ, ഖത്തറിലേക്ക് വരുന്ന യാത്രക്കാരുടെ കാര്യത്തിൽ എമിഗ്രേഷൻ വകുപ്പും ആരോഗ്യ മന്ത്രാലയവും കൃത്യത വരുത്തും.
ക്വാറൻറീൻ ബുക്ക് ചെയ്ത തുക തിരിച്ച് ലഭിക്കുമോ?
വിമാന ടിക്കറ്റും ഹോട്ടൽ ക്വാറൻറീനും മാസങ്ങൾക്കു മുേമ്പ ബുക്ക് ചെയ്താണ് 80 ശതമാനം പേരും ഖത്തറിലേക്ക് തിരിച്ചു വരുന്നത്. എന്നാൽ, 12ാം തീയതി മുതൽ പ്രാബല്യത്തിൽ വരുന്ന യാത്രാ ഇളവുകളെ കുറിച്ച് വ്യാഴാഴ്ചയാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപനം നടത്തുന്നത്. ഇതോടെ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി യാത്രക്കാർ നേരത്തെ ബുക്ക് ചെയ്ത ഹോട്ടൽ ക്വാറൻറീൻ തുക തിരിച്ച് ലഭിക്കുമോയെന്ന് ആവർത്തിച്ചു ചോദിക്കുന്നു. എയർപോർട്ടിൽ എത്തിയ ശേഷം, നിശ്ചിത ശതമാനം തുക കുറവോടെ കാൻസൽ ചെയ്യാമോ, അതോ നാട്ടിൽനിന്ന് മുൻകൂറായി കാൻസൽ ചെയ്യാമോ എന്നൊക്കെ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തിലും ആരോഗ്യ മന്ത്രാലയവും ഡിസ്കവർ ഖത്തറും വരും ദിവസങ്ങളിൽ കൂടുതൽ വിശദാംശങ്ങൾ നൽകും. ഹോട്ടൽ ബുക്ക് ചെയ്ത തുക തിരിച്ചു ലഭിക്കുമോ, എത്രശതമാനം പിടിച്ച ശേഷമാവും തിരിച്ചു നൽകുക, തുക അക്കൗണ്ടിലെത്താൻ എത്ര സമയം എടുക്കും എന്നീ കാര്യങ്ങളിൽ വരും ദിവസങ്ങളിൽ വ്യക്ത വരും.
സർക്കാർ നയം മാറ്റം മൂലമോ, എയർലൈൻ കാൻസലേഷൻ മൂലമോ രാജ്യത്ത് എത്താൻ കഴിഞ്ഞില്ലെങ്കിൽ ക്വാറൻറീൻ തുക തിരിച്ചു നൽകാമെന്ന ചട്ടം നേരത്തെ ഉണ്ട്. ട്രാവൽ ഏജൻസി വഴി ബുക്ക് ചെയ്തവർക്ക് അങ്ങനെയും നേരിട്ട് ബുക്ക് ചെയ്തവർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കും പണം തിരികെ ലഭിക്കും. ഡിസ്കവർ ഖത്തർ വഴിയാണ് രാജ്യത്തെ ക്വാറൻറീൻ പ്രക്രിയ നടപ്പാക്കി വരുന്നത്. ഏപ്രിലിൽ പുതിയ ക്വാറൻറീൻ മാനദണ്ഡങ്ങൾ വന്നപ്പോൾ, ഡിസ്കവർ ഖത്തറിന് കീഴിൽ ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും റീഫണ്ട് നൽകിയിരുന്നു. റീഫണ്ട് കാലതാമസം 60 ദിവസം വരെ നീണ്ടേക്കാം. കൂടുതൽ വിവരങ്ങൾക്ക്, ഇ-മെയിൽ: dqwelcomehome@qatarairways.qa
12ന് മുമ്പ് ക്വാറൻറീനിൽ പ്രവേശിച്ചവർക്ക് ഇളവ് ലഭിക്കുമോ?
അവധിക്ക് നാട്ടിൽ പോയ മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ക്വാറൻറീൻ ഒഴിവാക്കുന്നതും കാത്തിരുന്ന്, അവസാന നിമിഷമാണ് തിരികെ വരാൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ഇങ്ങനെ കാത്തിരുന്ന്, കഴിഞ്ഞ ദിവസങ്ങളിൽ ക്വാറൻറീനിൽ പ്രവേശിച്ചവരാണ് മുന്നറിയിപ്പുകൾ ഒന്നുമില്ലാതെയുള്ള ഖത്തറിെൻറ യാത്ര ഇളവുകൾ പ്രഖ്യാപനത്തിനു പിന്നാലെ നിരാശരായത്. രണ്ട്, മൂന്ന് ദിവസം കൂടി യാത്ര നീട്ടിപ്പിടിച്ചിരുന്നെങ്കിൽ 10 ദിവസ ക്വാറൻറീനും, അതിനുള്ള കാശും ഒഴിവായേനെയെന്ന് നെടുവീർപ്പിടുന്ന വാക്സിനേറ്റഡ് പ്രവാസികൾ ഒരുപാടുണ്ട്. അവരുടെ സംശയമാണ് ഈ ഇളവിൽ തങ്ങളെയും ഉൾപ്പെടുത്തുമോ എന്നത്. എന്നാൽ, സർക്കാർ ഉത്തരവ് പ്രകാരം 12ാം തീയതി പുലർച്ചെ മുതൽ ഖത്തറിൽ ഇറങ്ങുന്ന യാത്രക്കാർക്കാണ് ഇളവുകൾ നിലവിൽ വന്നത്. അതിനാൽ, 11ന് അർധരാത്രി വരെ ഇവിടെയെത്തുന്ന യാത്രക്കാർക്ക് ഹോട്ടൽ ക്വാറൻറീൻ അനിവാര്യമാണ്. അവർക്ക് ക്വാറൻറീൻ പൂർത്തിയാവുന്നത് വരെ ഹോട്ടലിലോ, ക്വാറൻറീൻ സെൻററിലോ കഴിയുക തന്നെ.
എക്സപ്ഷനൽ എൻട്രി പെർമിറ്റ് വേണ്ട
കഴിഞ്ഞ ഫെബ്രുവരിയിൽ ക്വാറൻറീൻ നടപടികൾ ആരംഭിച്ചപ്പോഴാണ് രാജ്യം വിടുന്ന വിസ കാലാവധിയുള്ള യാത്രക്കാർക്ക് തിരികെ വരാൻ 'എക്സപ്ഷനൽ എൻട്രി പെർമിറ്റ്' വേണമെന്ന നിയമം നിലവിൽ വന്നത്. എന്നാൽ, ജൂലൈ 12 മുതൽ മടങ്ങിയെത്തുന്ന ഖത്തർ റെസിഡൻസിന് 'എക്സപ്ഷനൽ എൻട്രി പെർമിറ്റ്' ആവശ്യമില്ല. ആറുമാസത്തിൽ കൂടുതൽ കാലം രാജ്യത്തിന് പുറത്തു നിൽക്കാത്ത ഒരാൾക്ക് വാലിഡിറ്റിയുള്ള ക്യൂ.ഐ.ഡി ഉണ്ടെങ്കിൽ എക്സപ്ഷനൽ പെർമിറ്റ് ഇല്ലാതെ ഖത്തറിലെത്താം. എന്നാൽ, കാലാവധി കഴിഞ്ഞയാൾക്ക് മുൻകാലങ്ങളിലെ പോലെ, മെട്രാഷ് വഴിയോ സർക്കാർ വെബ്സൈറ്റ് വഴിയോ ഫീസ് അടച്ച് പുതുക്കാം.
യാത്രക്ക് മുമ്പ് രജിസ്ട്രേഷൻ
പഴയപോലെ വിമാന ടിക്കറ്റും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും കൈയിലുണ്ടെങ്കിൽ ഖത്തറിലെത്താം എന്നു കരുതേണ്ട. ഏറ്റവും ചുരുങ്ങിയത് യാത്രക്ക് 12 മണിക്കൂർ മുമ്പായെങ്കിലും 'ഇഹ്തിറാസ് വെബ്സൈറ്റിൽ (www.ehteraz.gov.qa) രജിസ്റ്റർ ചെയ്ത് യാത്ര രേഖകൾ അപ്ലോഡ് ചെയ്യണം. വിമാനത്തിൽ കയറാനും, ദോഹയിലെത്തി ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കും ഇത് കാണിച്ചലേ പ്രവേശന അനുമതിയുണ്ടാവൂ. എല്ലാതരം യാത്രക്കാർക്കും രജിസ്ട്രേഷൻ അനിവാര്യമായിരിക്കും. കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, വാക്സിനേഷൻ സർട്ടിഫിക്കറ്റ് (രണ്ടാം ഡോസ് സ്വീകരിച്ച് 14ദിവസം കഴിഞ്ഞതായിരിക്കണം) എന്നിവ അറ്റാച്ച് ചെയ്യണം.
ആർ.ടി.പി.സി.ആർ
രണ്ട് ഡോസ് അംഗീകൃത വാക്സിൻ സ്വീകരിച്ച് വരുന്ന യാത്രക്കാർക്ക് യാത്രക്ക് മുമ്പും, ദോഹയിലെത്തിയ ശേഷവും ആർ.ടി.പി.സി.ആർ ടെസ്റ്റ് നെഗറ്റീവായിരിക്കണം. ഇവർ വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയരായ ശേഷം താമ സ്ഥലങ്ങളിലേക്ക് മടങ്ങാം. ആർ.ടി.പി.സി.ആർ ഫലം നെഗറ്റീവായ ശേഷം, ഇഹ്തിറാസിൽ പച്ച തെളിഞ്ഞാൽ മാത്രമേ പുറത്തിറങ്ങാൻ കഴിയൂ. അതേസമയം, പോസിറ്റീവായാൽ ഐസൊലേഷനിലേക്ക് മാേറണ്ടി വരും.
(വിവരങ്ങൾക്ക് കടപ്പാട്: അൻഷദ് ഇബ്രാഹിം, റീജനൽ മാനേജർ - അക്ബർ ട്രാവത്സ് ദോഹ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.