ആവേശ സ്മാഷുകളുമായി ഖിയ ബാഡ്മിന്റൺ
text_fieldsദോഹ: ഖത്തർ ഇന്ത്യൻ അസോസിയേഷന്റെ മൂന്നു മാസം നീണ്ടുനിൽക്കുന്ന വിന്റർ സ്പോർട്സ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ആവേശകരമായ സമാപനം.
അൽ റയ്യാൻ സ്കൂളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള 250ഓളം താരങ്ങൾ പങ്കാളികളായി. ഒളിമ്പ്യന്മാർ മുതൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രഫഷനൽ താരങ്ങളും പുതുമുഖങ്ങളുമെല്ലാം മാറ്റുരച്ച പോരാട്ടം ആകർഷകമായി.
സിംഗ്ൾസിലും ഡബ്ൾസിലുമായി 23 കാറ്റഗറികളിലായാണ് മത്സരം നടന്നത്. അണ്ടർ ഒമ്പത് കാറ്റഗറി മുതൽ തുടങ്ങിയ മത്സരങ്ങളിൽ ആൺകുട്ടികളും പെൺകുട്ടികളും വെവ്വേറെയായി മാറ്റുരച്ചു. 45ന് മുകളിൽ പ്രായമുള്ളവരുടെ വെറ്ററൻ കാറ്റഗറിയിലും സജീവ പങ്കാളിത്തമുണ്ടായി.
നൈജീരിയൻ സൂപ്പർതാരവും ആഫ്രിക്കൻതലത്തിൽ നിരവധി മെഡലുകൾ സ്വന്തമാക്കുകയും ഒളിമ്പിക്സിൽ പങ്കെടുക്കുകയും ചെയ്ത ഗോഡ്വിൻ ഒലോഫുവയായിരുന്നു കളിക്കാരിൽ ഏറ്റവും ശ്രദ്ധേയൻ.
മുൻ ഇന്തോനേഷ്യൻ താരങ്ങളായ സെപ്റ്റിയാൻ ദ്വി മുലിയാന, റെഡി പെർഡാന, മുഹമ്മദ് അന്റോണിയോ ധ്യാസ് എന്നിവരും എലൈറ്റ് കാറ്റഗറിയിൽ മാറ്റുരച്ചു.
ഖത്തർ ബാഡ്മിന്റൺ ഇതിഹാസം യാസീൻ ഇസ്മായിൽ മൂസയായിരുന്നു ഫൈനലിലെ മുഖ്യാതിഥി. ഖത്തർ ബാഡ്മിന്റൺ അസോസിയേഷൻ ഹെഡ് കോച്ച് മുഹമ്മദ് സയവാലിനൊപ്പം യാസീൻ ഇസ്മായിൽ ഡബ്ൾസിൽ പ്രദർശന മത്സരം കളിക്കുകയും ചെയ്തു.
ഖിയ പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ, പ്ലേ ബഡി ഡയറക്ടർ ലീന ഹരി ടീമിനെതിരായിരുന്നു മത്സരിച്ചത്.
വിവിധ വിഭാഗങ്ങളിലെ വിജയികൾ
സിംഗ്ൾസ്: നവ്യാ സെറാ അരുൺ (അണ്ടർ 9 പെൺ), അഡോൺ ചെറിയാൻ ലിജു (അണ്ടർ 9 ബോയ്സ്), സഞ്ജന നകുല (അണ്ടർ 11 ഗേൾസ്), ജയദേവ് മാത്യം (അണ്ടർ 11 ബോയ്സ്), മയുഖ ശ്രീജേഷ് നായർ (അണ്ടർ 13 ഗേൾസ്), ശ്രേയസ്സ് റെഡ്ഡി (അണ്ടർ 13 ബോയ്സ്), മയുഖ ശ്രീജേഷ് നായർ (അണ്ടർ 15 ഗേൾസ്), പൃഥവ് ശ്യാം ഗോപൻ (അണ്ടർ 15 ബോയ്സ്), പ്രകൃതി ഭാരത് (അണ്ടർ 17 ഗേൾസ്), റ്യുവൻ ജോൺ ജിത്തു (അണ്ടറ 17 ബോയ്സ്), നിശാന്ത് ഷേണായ് (അണ്ടർ 19 ബോയ്സ്).
ഡബ്ൾസ്: ഡി കാറ്റഗറി- ഇർഷാദ് മൂതേടത്ത് -കാർക്കതികേൻ സുന്ദരമൂർത്തി, സി കാറ്റഗറി ഷരീഫ് പള്ളത്ത് മുസ്തഫ - സകരിയ എം.പി, ബി കാറ്റഗറി: ഫാരിസ് ചൊവ്വഞ്ചേരി - മിഥുൻ ജോസ്, 'എ'കാറ്റഗറി അർജുന ഷൈൻ -മുഹമ്മദ് ഗായു.
മെൻസ് സിംഗ്ൾസ്: 'എ'അർജുൻ ഷൈൻ, വെറ്ററൻ ഡബ്'സ് ജാക്കി ഹോ - സതീഷൻ ഷൈൻ, മാസ്റ്റേഴ്സ് ഡബ്ൾസ് ജിജോ - നൂറുദ്ദീൻ പി.പി, വനിത സിംഗ്ൾസ് പ്രകൃതി ഭാരത്, വനിത ഡബ്ൾസ് ദിയ മനോജ് ഷെട്ടി-സുനിധി ഷെണോയ്, മിക്സഡ് ഡബ്ൾസ് മുഹമ്മദ് ഗായു-പ്രകൃതി ഭാരത്, പുരുഷ ഡബ്ൾസ് എലൈറ്റ് -അഫ്റിസൽ നൂർ ഹുദ-റെഡ്ഡി പെർന, എലൈറ്റ് സിംഗ്ൾസ് സെപ്റ്റ്യാൻ ദ്വി മുലിയാന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.