ക്വാലാലമ്പൂർ ഐടെക്സിൽ ഖത്തർ വിദ്യാർഥികൾക്ക് സ്വർണ മെഡൽ
text_fieldsദോഹ: ക്വാലാലമ്പൂരിൽ നടന്ന ഇൻറർനാഷനൽ ഇൻവെൻഷൻ, ഇന്നവേഷൻ, ടെക്നോളജി എക്സിബിഷനിൽ (ഐടെക്സ് 2021)ൽ ഖത്തറിൽനിന്നുള്ള ഹൈസ്കൂൾ വിദ്യാർഥികൾക്ക് സ്വർണമെഡൽ.
ഖത്തർ സയൻസ് ആൻഡ് ടെക്നോളജി ബോയ്സ് സ്കൂളിലെ അബ്ദുറഹ്മാൻ അൽ സുലൈതി, ഇബ്രാഹിം ബുഹെൻദി എന്നിവരാണ് 'ഹൈ സ്കാൻ' എന്ന നൂതന കണ്ടുപിടിത്തത്തിന് സ്വർണ മെഡൽ കരസ്ഥമാക്കിയത്.
ക്വാഡ് കോപ്റ്റർ െപ്രാപൽഷ്യൻ സംവിധാനത്തിെൻറ സഹായത്തോടെ പ്രവർത്തിക്കുന്ന മോഡ്യുലാർ റോബോട്ടാണ് ഹൈ സ്കാൻ. എണ്ണ, പ്രകൃതിവാതക പൈപ്പ്ലൈനുകളിലെ തകരാറുകൾ പരിശോധിക്കുന്നതിൽ ഹൈ സ്കാൻ ഏറെ സഹായമാകും.
ഖത്തറിലെ ടെക്സാസ് എ.എം യൂനിവേഴ്സിറ്റി കാമ്പസ് അഡ്വാൻസ്മെൻറ് ഓഫിസിലെ ഡോ. മുഹമ്മദ് ഗരീബിെൻറ ശിക്ഷണത്തിലാണ് കുട്ടികളുടെ നേട്ടം.
ഇരുമ്പടങ്ങിയ വസ്തുക്കളാണ് എണ്ണ, പ്രകൃതിവാതക പൈപ്പുകൾക്കായി ഉപയോഗിക്കുന്നതെന്നതിനാൽ അവ തേയ്മാനം വരാനും വിള്ളലുകൾ സംഭവിക്കാനും ഏറെ സാധ്യതയുണ്ട്. പരിസ്ഥിതി സംബന്ധമായ ഘടകങ്ങളുടെ സ്വാധീനത്താൽ ഏതു സമയത്തും വിള്ളലുകൾ സംഭവിക്കുകയും അത് അപകടത്തിലേക്ക് നയിക്കുകയും ചെയ്യും. നിരവധി പേരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നതോടൊപ്പം എണ്ണ, പ്രകൃതിവാതക വിതരണം തടസ്സപ്പെടുകയും വ്യവസായ മേഖലക്ക് വലിയ നഷ്ടം സംഭവിക്കുകയും ചെയ്യും.
ഈ സാഹചര്യത്തിൽ വിദൂരത്തുനിന്നും പൈപ്പ്ലൈനുകളിൽ കൃത്യമായ പരിശോധന നടത്താൻ ഹൈ സ്കാൻ റോബോട്ടിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൈപ്പ് ലൈനുകൾ പരിശോധിക്കുന്നതിനാവശ്യമായ ഏത് സ്കാനിങ് സംവിധാനത്തെയും വഹിക്കാൻ ശേഷിയുള്ളതാണ് ഈ റോബോട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.