കോവിഡ് വാക്സിൻ സ്വീകരിക്കാം, പലതുണ്ട് കാര്യം
text_fields'എല്ലാവരും സുരക്ഷിതമായിരിക്കുന്നതുവരെ ആരും സുരക്ഷിതരല്ല...' കഴിഞ്ഞ ദിവസം ഖത്തർ ഫൗണ്ടേഷൻ നടത്തിയ വെബിനാറിൽ വിദഗ്ധർ പറഞ്ഞ കാര്യമാണിത്. അതുതന്നെയാണ് വാസ്തവവും. കൊറോണ ൈവറസ് ഉണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല. ഒരാൾ സ്വയം പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുന്നു എന്നതുകൊണ്ട് മാത്രം അയാൾ രോഗത്തിൽനിന്ന് പൂർണമായി രക്ഷപ്പെടില്ല. ഇതുതന്നെയാണ് കോവിഡ് വാക്സിെൻറ കാര്യവും. സമൂഹത്തിലെ എല്ലാവരും മഹാമാരിയിൽനിന്ന് സുരക്ഷിതരാകാത്തിടത്തോളം കാലം ആരും സുരക്ഷിതരല്ല എന്നുപറയുന്നതിെൻറ കാരണവും ഇതാണ്. എല്ലാവരും പ്രതിരോധ മാർഗങ്ങൾ കൃത്യമായി പാലിക്കുക, എല്ലാവരും വാക്സിൻ സ്വീകരിക്കുക... ഇതാണ് നമുക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്നത്. കുറച്ചുപേർ മാത്രം വാക്സിൻ എടുക്കുകയും പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുകയും ചെയ്താൽ ആരും സുരക്ഷിതരാവുന്നില്ലെന്ന് സാരം.
കോവിഡ് വാക്സിൻ എവിടെയൊക്കെ?
ഡിസംബർ 23 മുതലാണ് ഖത്തറിൽ വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ തുടങ്ങിയത്. എല്ലാവർക്കും സൗജന്യമായാണ് കുത്തിവെപ്പ്. 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സൗകര്യമുണ്ട്. മുൻഗണന പട്ടികയിൽ ഉള്ളവർക്കാണ് നിലവിൽ വാക്സിൻ നൽകുന്നതെങ്കിലും എല്ലാവർക്കും കുത്തിവെപ്പ് നൽകുകയാണ് ലക്ഷ്യം.
ഇതിെൻറ ഭാഗമായി കഴിഞ്ഞ ദിവസം ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ (ക്യു.എൻ.സി.സി) പ്രത്യേക കേന്ദ്രം തുറന്നിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ ഇവിടെ സ്കൂൾ അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കുമാണ് വാക്സിൻ നൽകുക. മുൻഗണന പട്ടികയിൽ ഉൾെപ്പട്ട മുൻകൂട്ടി അറിയിപ്പ് ലഭിക്കുന്നവർക്കു മാത്രമേ ഇവിടെനിന്ന് വാക്സിൻ നൽകൂ. പട്ടികയിൽ ഉൾെപ്പടുന്നവർക്ക് മൊൈബലിൽ സന്ദേശം വരും. ഇവർ ഹെൽത്ത് കാർഡുമായി വരുകയാണ് ചെയ്യേണ്ടത്. ബാക്കിയുള്ളവർ തങ്ങളുടെ ഊഴത്തിന് കാത്തിരിക്കണം. വാക്സിൻ സ്വീകരിക്കാനായി എല്ലാവർക്കും ഓൺലൈനിൽ രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യം മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്.
രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ് പ്രധാനം. മുൻഗണന അനുസരിച്ച് പിന്നീട് അറിയിപ്പ് വരുകയും കുത്തിവെെപ്പടുക്കാൻ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തുകയുമാണ് വേണ്ടത്. മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ https://app covid19.moph.gov.qa/en/instructions.html എന്ന ലിങ്കിലൂടെയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണമെങ്കിൽ അവരവരുടെ നാഷനൽ ഓതൻറിഫിക്കേഷൻ സിസ്റ്റം (എൻ.എ.എസ്) തൗതീഖ് യൂസർ നെയിമും പാസ്വേഡും നിർബന്ധമാണ്. എൻ.എ.എസ് അക്കൗണ്ട് നിലവിലില്ലാത്തവർ https://www.nas.gov.qa എന്ന ലിങ്ക് വഴി അക്കൗണ്ട് ഉണ്ടാക്കിയാലും മതിയാകും. പാസ്വേഡോ യൂസർ നെയിമോ മറന്നുപോയവർക്ക് https://www.nas.gov.qa/self service/reset/personal?lang=en എന്ന ലിങ്ക് വഴി റീസെറ്റ് ചെയ്യാനുമാകും.
1. രജിസ്ട്രേഷൻ നടത്തുന്ന സമയം ഒ.ടി.പി ലഭിക്കാൻ സ്വന്തം പേരിൽ തന്നെയുള്ള മൊബൈൽ നമ്പർ നിർബന്ധമാണ്.ഹെൽത്ത് കാർഡ് നിർബന്ധമില്ല.
2. വാക്സിനായി രജിസ്റ്റർ ചെയ്യാൻ National Authentication System (NAS) അക്കൗണ്ട് നിർബന്ധമാണ്. ഈ അക്കൗണ്ട് ഇല്ലാത്തവർ https://www.nas.gov.qa/self.../register/selectusertype... എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം.
3. നിലവിൽ NAS അക്കൗണ്ട് ഉള്ളവർക്ക് തങ്ങളുടെ പാസ്വേഡ് മറന്നുപോയിട്ടുണ്ടെങ്കിൽ പാസ്വേഡ് റീസെറ്റ് ചെയ്യുന്നതിന് https://www.nas.gov.qa/selfservice/reset/personal?lang എന്ന ലിങ്ക് ഓപൺ ചെയ്യണം. യൂസർ നെയിം എപ്പോഴും നിങ്ങളുടെ ഖത്തർ ഐഡി നമ്പർ തന്നെ ആയിരിക്കും.
4. https://appcovid19.moph.gov.qa/en/instructions.html എന്ന ലിങ്ക് ഓപൺ ചെയ്ത് ഏറ്റവും താഴെയുള്ള proceed to sign in page ക്ലിക്ക് ചെയ്ത് നേരേത്ത NAS അക്കൗണ്ട് ഉണ്ടാക്കിയപ്പോൾ ലഭിച്ച യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകി വാക്സിൻ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.
ഖത്തറും കോവിഡ് വാക്സിനും
ലോകത്തെ പ്രധാന കോവിഡ് വാക്സിനുകളായ ഫൈസറിനായും മൊഡേണക്കായും ആദ്യമായി കരാർ ഒപ്പിട്ട രാജ്യങ്ങളിലൊന്നായിരുന്നു ഖത്തർ. ഈ വാക്സിനുകൾ വിജയകരമായാൽ ആദ്യം എത്തുന്ന രാജ്യങ്ങളിൽ ഖത്തറും ഉണ്ടാകുമെന്നാണ് പൊതുജനാരോഗ്യ മന്ത്രാലയം അധികൃതർ പറഞ്ഞിരുന്നത്. ഏതായാലും സർക്കാർ വാക്കുപാലിച്ചു. നിലവിൽ രാജ്യത്ത് ഫൈസർ വാക്സിനും മൊഡേണ വാക്സിനും നൽകുന്നുണ്ട്. പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ സൗജന്യമായാണ് വാക്സിൻ നൽകുന്നത്. ഇനി വാക്സിൻ സ്വീകരിക്കുക എന്ന ഉത്തരവാദിത്തം പൊതുജനങ്ങളായ നമ്മളാണ് നിറവേറ്റേണ്ടത്. ഫൈസർ വാക്സിനും മൊഡേണ വാക്സിനും തമ്മിൽ ചില വ്യത്യാസങ്ങൾ മാത്രമേയുള്ളൂ. ഫൈസർ വാക്സിൻ 16നും അതിന് മുകളിലും പ്രായമുള്ളവർക്ക് നൽകാനാണ് അംഗീകാരമുള്ളത്. എന്നാൽ, മൊഡേണ വാക്സിൻ 18നും അതിനു മുകളിലും പ്രായമുള്ളവർക്കാണ് നൽകുക. ഫൈസർ വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞ് 21 ദിവസം കഴിഞ്ഞാലാണ് അടുത്ത ഡോസ് നൽകുക. എന്നാൽ, മൊഡേണ വാക്സിനിൽ ഇത് 28 ദിവസമാണ്. രണ്ടു വാക്സിനും കോവിഡിൽനിന്ന് 95 ശതമാനം പ്രതിരോധശേഷി നൽകുന്നുവെന്നാണ് പരീക്ഷണങ്ങളിൽ തെളിഞ്ഞിരിക്കുന്നത്.
കോവിഡ് സ്ഥിരീകരിച്ചയുടൻ ഒരാൾക്ക് വാക്സിൻ നൽകില്ല. രോഗം മാറി മാനദണ്ഡപ്രകാരമുള്ള കാലാവധി പൂർത്തിയായാൽ മാത്രമേ കുത്തിവെപ്പ് നൽകൂ.
കോവിഡ് വാക്സിൻ നിലവിൽ എടുത്തുകഴിഞ്ഞവരും മുമ്പത്തെപ്പോലെ പ്രതിരോധനടപടികൾ തുടർന്നും സ്വീകരിക്കണം. മതിയായ അളവിൽ വാക്സിൻ എത്തുകയും രാജ്യത്തെ ഭൂരിപക്ഷം ആളുകളും വാക്സിൻ സ്വീകരിക്കുകയും ചെയ്താൽ മാത്രമേ ഇതിൽനിന്ന് മാറ്റമുണ്ടാകൂ. നിലവിൽ ആരോഗ്യപ്രവർത്തകർ, ദീർഘകാല രോഗമുള്ളവർ, 50 വയസ്സും അതിന് മുകളിലും പ്രായമുള്ളവർ, സ്കൂൾ അധ്യാപകർ, സ്കൂൾ ജീവനക്കാർ എന്നിവർക്കാണ് വാക്സിൻ നൽകുന്നത്. അടുത്ത ഘട്ടത്തിൽ കൂടുതൽ വിഭാഗം ആളുകൾകൂടി പരിധിയിൽവരും. നിലവിൽ ഒരു ലക്ഷത്തിലധികം ആളുകളാണ് വാക്സിൻ സ്വീകരിച്ചിരിക്കുന്നത്.
കോവിഡ് വാക്സിൻ എല്ലാറ്റിനും നിർബന്ധമാകും
മഹാമാരിയിൽനിന്ന് പ്രതിരോധശേഷി നൽകാനുള്ള ഒരു വാക്സിൻ മാത്രമായിരിക്കില്ല വരുംകാലങ്ങളിൽ കോവിഡ് വാക്സിൻ. പൊതുസ്ഥലങ്ങളിൽ പ്രവേശനം ലഭിക്കണമെങ്കിൽ, വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തണമെങ്കിൽ വാക്സിൻ നിർബന്ധമാകുന്ന അവസ്ഥയാണ് വരാൻപോകുന്നത്. വിമാന യാത്രകൾക്ക് വാക്സിൻ നിർബന്ധമാകും. ഇക്കാര്യം ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാക്കിർ ഈയടുത്ത് പറഞ്ഞിരുന്നു. വാക്സിൻ സ്വീകരിച്ചവർക്കുമാത്രം കടകളിലും മാളുകളിലും പ്രവേശനം സാധ്യമാകുന്ന അവസ്ഥയും വരും. കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ ഇഹ്തിറാസ് ആപ്പിലും ഇൗ വിവരങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. വാക്സിെൻറ രണ്ടു ഡോസും സ്വീകരിച്ചയാൾക്ക് ഇഹ്തിറാസ് ബാർകോഡിെൻറ ചുറ്റും സ്വർണനിറം തെളിയുന്നുണ്ട്. ബാർകോഡിന് താഴെ 'COVID19 VACCINATED' എന്ന സ്റ്റാമ്പിങ്ങും വരുന്നുണ്ട്. ഇഹ്തിറാസിൽ ഈ വിവരങ്ങൾ ഉള്ളവർക്ക് പൊതുസ്ഥലങ്ങളിൽ പ്രവേശനത്തിന് കൂടുതൽ എളുപ്പമാകും. അടുത്ത ഘട്ടത്തിൽ 'COVID19 VACCINATED' എന്ന സ്റ്റാമ്പിങ് ഉള്ളയാളുകൾക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന സാഹചര്യം സംജാതമാകും. ഇത്തരക്കാർക്ക് മാത്രം പുറത്തിറങ്ങാനാവുന്ന അവസ്ഥയും വരും. കോവിഡ് വാക്സിൻ ഭൂരിപക്ഷം ആളുകളും സ്വീകരിച്ചുകഴിഞ്ഞാൽ മാത്രമായിരിക്കും ഇത്തരത്തിലുള്ള പുതിയ ക്രമീകരണങ്ങൾ വരുക.
വാക്സിൻ സ്വീകരിച്ചവർക്ക് കൂടുതൽ ഇളവുകൾ വരും
കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് നിലവിൽ കോവിഡ് നിയന്ത്രണങ്ങളിൽ ചില ഇളവുകൾ അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തറിൽനിന്ന് കോവിഡ്–19 വാക്സിൻ സ്വീകരിച്ചവർ രാജ്യത്തിന് പുറത്തുപോയി മൂന്നു മാസത്തിനുള്ളിൽ തിരിച്ചെത്തുമ്പോൾ നിലവിൽ ക്വാറൻറീൻ ആവശ്യമില്ല. ഖത്തറിൽനിന്ന് മാത്രം വാക്സിനെടുത്തവർക്കാണ് ഈ ആനുകൂല്യം. വാക്സിൻ സ്വീകരിച്ചവർ കോവിഡ് പോസിറ്റിവായ രോഗികളുമായി സമ്പർക്കം പുലർത്തിയാലും ക്വാറൻറീൻ ആവശ്യമില്ല. കോവിഡ് വാക്സിൻ സ്വീകരിച്ച മാതാപിതാക്കളുെട കൂടെ ഖത്തറിൽ തിരിച്ചെത്തുന്ന കുട്ടികൾക്കും ക്വാറൻറീൻ ഒഴിവാക്കാൻ സാധ്യതയുണ്ട്. ഇത്തരം കുട്ടികൾക്ക് ഏഴ് ദിവസം ഹോം ക്വാറൻറീൻ നിർദേശിക്കാനാണ് സാധ്യത. ഇക്കാര്യം ആരോഗ്യ മന്ത്രാലയത്തിെൻറ പരിഗണനയിലാണ്. 14 ദിവസം മുമ്പ് രണ്ടു ഡോസ് കോവിഡ് വാക്സിനും ഖത്തറിൽനിന്ന് സ്വീകരിച്ചവരുടെ ഒപ്പം വരുന്ന കുട്ടികളുെട ക്വാറൻറീൻ ഒഴിവാകുകയാണ് ചെയ്യുക. ഇവർ ഹോം ക്വാറൻറീനിലായിരിക്കും കഴിയേണ്ടിവരുക. 60 വയസ്സിന് മുകളിലുള്ളവർ കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ അവർക്ക് ഖത്തർ നാഷനൽ ലൈബ്രറിയിൽ സന്ദർശനം അനുവദിക്കുന്നുണ്ട്. മുമ്പ് മുൻകൂർ അനുമതി വാങ്ങിയ 13നും 60നും ഇടയിൽ പ്രായമുള്ളവർക്കാണ് പ്രവേശനാനുമതി ഉണ്ടായിരുന്നത്. കോവിഡ് വാക്സിെൻറ രണ്ടാമത് ഡോസും സ്വീകരിച്ചുകഴിഞ്ഞ് ഒരാഴ്ചയെങ്കിലും പിന്നിട്ട 60ന് മുകളിൽ പ്രായമായവർക്ക് ലൈബ്രറിയിൽ പ്രവേശനം അനുവദിക്കാനാണ് പുതിയ തീരുമാനം.
വാക്സിൻ സ്വീകരിച്ചവർക്ക് ഇത്തരത്തിൽ കൂടുതൽ ഇളവുകൾ വരാൻ സാധ്യത ഏറെയാണ്. ഉംറ തീർഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകുന്നവരടക്കമുള്ളവർ വാക്സിനെടുക്കേണ്ടി വരുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം നേരത്തേ അറിയിച്ചിട്ടുണ്ട്.
വാക്സിൻ എടുത്തവർക്ക് മാത്രം ലോകകപ്പ്?
എല്ലാവരും 2022ലേക്ക് കാത്തിരിക്കുകയാണ്. അന്നാണ് ഗൾഫ് നാട്ടിൽ ആദ്യമായി വിരുന്നെത്തിയ ഫിഫ ലോകകപ്പ് ഖത്തറിൽ നടക്കുക. ലോകകപ്പ് കാണാനെത്തുന്നവർ കോവിഡ് വാക്സിൻ സ്വീകരിച്ചവരായിരിക്കണമെന്ന നിബന്ധനയും വരാൻ സാധ്യതയുണ്ട്. കഴിഞ്ഞ മാസം ദോഹയിൽ നടന്ന ഫിഫ ക്ലബ് ലോക ഫുട്ബാൾ ടൂർണമെൻറിൽ കോവിഡ് പരിശോധന കർശനമായിരുന്നു. കോവിഡ് പരിശോധന നടത്തി നെഗറ്റിവ് ആയവർക്കു മാത്രമായിരുന്നു കളി കാണാൻ പ്രവേശനം.
അടുത്ത വർഷം ആകുേമ്പാഴേക്ക് വാക്സിൻ ലഭ്യത അധികരിക്കും. ഇതോടെ ലോകകപ്പിന് വാക്സിൻ നിർബന്ധമാകാനും സാധ്യത കൂടുതലാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ലോകകപ്പ് സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനത്തിന് വാക്സിൻ നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ നേരത്തേ പറഞ്ഞിരുന്നു.
പാർശ്വഫലങ്ങൾ, ഗർഭിണികൾ
സാധാരണ പാർശ്വഫലങ്ങൾ മാത്രമേ കോവിഡ് വാക്സിെൻറ കാര്യത്തിലും ഉള്ളൂ. കുത്തിവെപ്പെടുത്ത സ്ഥലത്ത് ചെറിയ വേദന, ശരീരത്തിൽ ചെറിയ ചൂട് തുടങ്ങിയവ മാത്രമേ മിക്കവരിലും ഉള്ളൂ. അവയാകട്ടെ, എല്ലാ കുത്തിവെെപ്പടുക്കുേമ്പാഴും സാധാരണമാണ്. വാക്സിെൻറ രണ്ടാം ഡോസ് കൂടുതൽ ശക്തിയുള്ളതാണ്. രണ്ടാം ഡോസ് എടുത്തവരിലും ചെറിയ പാർശ്വഫലങ്ങൾ രണ്ടു ദിവസങ്ങളിൽ കൂടില്ല. ചെറിയ ക്ഷീണം, അതിസാരം പോലുള്ളവ ചിലയാളുകളിൽ കണ്ടേക്കാം.മറ്റു കുത്തിവെപ്പെടുക്കുേമ്പാൾ ഗുരുതരപ്രശ്നങ്ങൾ ഉണ്ടാവുന്നവർക്ക് കോവിഡ് വാക്സിനും നൽകാൻ പാടില്ല. അതുപോലെ തെന്ന ആദ്യ ഡോസ് സ്വീകരിച്ചതിനുശേഷം കഠിനമായ വേദന, കണ്ണുകൾ വീർക്കുക, ശ്വാസമെടുക്കുന്നതിൽ പ്രയാസം എന്നിവ ഉണ്ടായവർക്ക് രണ്ടാമത് ഡോസ് നൽകാനും പാടില്ല. 16 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ സുരക്ഷിതമാണ്. ഗർഭിണികൾക്കോ മുലയൂട്ടുന്ന സ്ത്രീകൾക്കോ വാക്സിൻമൂലം ഏതെങ്കിലും തരത്തിലുള്ള മോശം ഫലങ്ങൾ ഉണ്ടായി എന്നത് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. വാക്സിനിലെ ഏതെങ്കിലും ഘടകം ഇത്തരത്തിലുള്ളവർക്ക് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കില്ല. മുലയൂട്ടുന്നവര് വാക്സിന് എടുക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ ശാസ്ത്രീയ വിവരങ്ങളില്ല. എന്നാൽ, മുലയൂട്ടുന്ന സ്ത്രീകള് ഖത്തറിൽ വാക്സിന് എടുത്തിട്ടുണ്ട്. അവര്ക്ക് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ല.
നാളെ: ആരോഗ്യം ഹമദിെൻറ ഹെൽത്ത് കാർഡിൽ ഭദ്രം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.