ഭാഗ്യം തുണക്കട്ടെ
text_fieldsദോഹ: ആരാവും ആ മഹാഭാഗ്യവാന്മാർ... തൊട്ടരികിലെത്തിയ ലോകകപ്പ് ഗാലറിയിലിരുന്ന് കാണാൻ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യവാന്മാരിൽ നിങ്ങളുണ്ടോ...? ഖത്തർ ലോകകപ്പിന് ടിക്കറ്റ് ബുക്ക് ചെയ് 1.70 ലക്ഷം പേരിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യവാന്മാരിൽ നിങ്ങളുമുണ്ടാവുമോയെന്ന് ഇന്നു മുതൽ അറിയാം.
ജനുവരി 19ന് തുടങ്ങി ഫെബ്രുവരി എട്ടിന് അവസാനിച്ച ആദ്യ ഘട്ട ടിക്കറ്റ് ബുക്കിങ്ങിന്റെ റാൻഡം നറുക്കെടുപ്പ് ഫലങ്ങൾ ഇന്നു മുതൽ കളിയാരാധകരെ തേടിയെത്തും. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇ-മെയിൽ വഴി വിവരം അറിയിക്കുമെന്നാണ് ഫിഫ നേരത്തേ വ്യക്തമാക്കിയത്.
10 ലക്ഷം ടിക്കറ്റുകളാണ് ആദ്യ ഘട്ടത്തിൽ കളിയാരാധകരെ കാത്തിരിക്കുന്നത്.
അറിയിപ്പ് ലഭിച്ചു കഴിഞ്ഞാൽ വിസ കാര്‍ഡ് ഉപയോഗിച്ച് പണമടച്ചുതന്നെ ടിക്കറ്റ് സ്വന്തമാക്കാം.
ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ കളികാണാൻ സന്നദ്ധത അറിയിച്ച ചാമ്പ്യൻഷിപ് എന്ന പ്രത്യേകത കൂടിയുണ്ട് ഖത്തർ 2022ന്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ടിക്കറ്റിന് ഏറ്റവും കൂടുതൽ അപേക്ഷകരുള്ള 10 രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയുമുണ്ട്. ആതിഥേയരായ ഖത്തറില്‍ നിന്നാണ് കൂടുതല്‍ പേര് മത്സരം കാണാന്‍ അപേക്ഷിച്ചത്.
അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇന്ത്യ, മെക്സികോ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് ടിക്കറ്റ് ബുക്കിങ്ങില്‍ ആദ്യ പത്തിലുള്ളത്. ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ഫൈനല്‍ മത്സരം കാണാനാണ് കൂടുതല്‍ അപേക്ഷകരുള്ളത്. 18 ലക്ഷം പേര്.
30 വർഷത്തെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ് നിരക്കിലുള്ള ടിക്കറ്റുകൾ ലഭ്യമാക്കുന്ന വിശ്വഫുട്ബാൾ മേള എന്ന റെക്കോഡും 2022 ഖത്തർ ലോകകപ്പിനുണ്ട്. ഖത്തർ പൗരന്മാർക്കും താമസക്കാർക്കും 40 റിയാൽ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. ടിക്കറ്റ് ബുക്കിങ്ങിന്റെ രണ്ടാം ഘട്ടം ഏപ്രിൽ ഒന്നിന് ടൂർണമെന്റ് നറുക്കെടുപ്പിന് പിന്നാലെ ആരംഭിക്കും.
വൻ തോതിലാണ് ഈ വിഭാഗത്തിൽ ബുക്കിങ് നടന്നത്.
നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പിന്റെ മുഴുവൻ മത്സരങ്ങൾക്കുമായി 30 ലക്ഷം ടിക്കറ്റുകാണ് വിൽപനക്കുണ്ടാവുക.
ആകെ ടിക്കറ്റിന്റെ മൂന്നിലൊന്ന് മാത്രമാണ് ഒന്നാം ഘട്ടത്തിൽ കാണികൾക്ക് ലഭ്യമാക്കുന്നത്.
ഏപ്രിൽ ഒന്നിന് ടീം നറുക്കെടുപ്പ് കഴിയുന്നതിനു പിന്നാലെ രണ്ടാം ഘട്ട ടിക്കറ്റ് ബുക്കിങ് ഓപണാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.