നോബിൾ സ്കൂൾ വിദ്യാർഥികളുമായി സംവദിച്ച് ഗോപിനാഥ് മുതുകാട്
text_fieldsമജീഷ്യൻ ഗോപിനാഥ് മുതുകാട് നോബിൾ ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികളുമായി സംവദിക്കുന്നു
ദോഹ: പ്രശസ്ത മജീഷ്യനും മോട്ടിവേഷനൽ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് നോബിൾ ഇന്റർനാഷനൽ കുട്ടികളുമായി സംവദിച്ചു. നോബിൾ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ സംവാദം അവരുടെ വ്യക്തിഗത വളർച്ചക്ക് പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളായി. ദീർഘദർശനവും പകർന്നു നൽകിയ സന്ദേശങ്ങളും വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിലും സമൂഹത്തിൽ നൽകേണ്ട പങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉതകുന്നതായി.
സ്കൂൾ ഫിനാൻസ് ഡയറക്ടർ ഷൗക്കത്തലി താജ്, ട്രാൻസ്പോർട്ടേഷൻ ഡയറക്ടർ ആർ.എസ് മൊയ്തീൻ, ഇവന്റ് മാനേജ്മെന്റ് ഡയറക്ടർ അബ്ദുൽ മജീദ്, പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൽ റഷീദ്, വൈസ് പ്രിൻസിപ്പൽമാർ, ഹെഡ് ഓഫ് സെക്ഷൻസ്, അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.