സർക്കാർ വിദ്യാലയങ്ങൾ ഇ– ലേണിങ് പ്രധാന പാഠ്യരീതിയായി സ്വീകരിക്കണം
text_fieldsദോഹ: സെപ്റ്റംബർ ഒന്നു മുതൽ പുതിയ അധ്യയന വർഷത്തിലേക്ക് സ്കൂൾ തുറക്കാനിരിക്കെ ഇ-ലേണിങ് (ഒാൺലൈൻ പഠനം) സംവിധാനം പ്രധാന പാഠ്യരീതിയായി സ്വീകരിക്കണമെന്ന് സർക്കാർ വിദ്യാലയങ്ങളോട് ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിെൻറ നിർദേശം. വിദൂര വിദ്യാഭ്യാസ സംവിധാനത്തിലും ക്ലാസ് റൂം പഠനരീതിയിലും ഇതിനു പ്രാധാന്യമുണ്ടെന്നും വരുന്ന അധ്യയന വർഷത്തേക്കായി രാജ്യത്തെ എല്ലാ വിദ്യാലയങ്ങളും ഇ-ലേണിങ്ങിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇതിെൻറ ഭാഗമായി എല്ലാ പൊതുവിദ്യാലയ മാനേജ്മെൻറും രക്ഷിതാക്കളുമായി ബന്ധപ്പെട്ട് ഓരോ വിദ്യാർഥിക്കും ഓരോ കമ്പ്യൂട്ടർ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടണം.ഏത് ഉപകരണം തെരഞ്ഞെടുക്കുകയാണെങ്കിലും താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നവയായിരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
ഓപറേറ്റിങ് സിസ്റ്റം വിൻഡോസ് 10 (വേർഷൻ 1809 അല്ലെങ്കിൽ പുതിയത്), മാക് ഓപറേറ്റിങ് സിസ്റ്റം X10.13 അല്ലെങ്കിൽ പുതിയത്, സി പി യു സ്പീഡ് - 1 ജിഎച്ച് ഇസഡ്, മെമ്മറി- 512 എം ബി റാം, ഹാർഡ് ഡിസ്ക് മെമ്മറി - 5 ജി ബി, കുറഞ്ഞത് 2 എംബി പിഎസ് ഹൈസ്പീഡ് േബ്രാഡ്ബാൻഡ് ഇൻറർനെറ്റ് കണക്ഷൻ.
ബ്രൗസറുകൾ ഗൂഗ്ൾ േക്രാം, മൈേക്രാസോഫ്റ്റ് എഡ്ജ്, സഫാരി, ഫയർഫോക്സ്, ഹൈസ്പീഡ് േബ്രാഡ്ബാൻഡ്, മൈേക്രാസോഫ്റ്റ് ടീംസ്-എഡ്ജ്, ഗൂഗ്ൾ േക്രാം എന്നിവയായിരിക്കണം. കാമറയില്ലാതെ നാല് എം.ബി.പി.എസ് ഇൻറർനെറ്റ് കണകഷനും കാമറയോടു കൂടി ആറ്എം.ബി.പി.എസ് ഇൻറർനെറ്റ് കണക്ഷനും ഉണ്ടായിരിക്കണം.
യൂസർനെയിമും പാസ്വേഡും എങ്ങനെ ഉപയോഗിക്കണമെന്നതും സ്ഥിരീകരിക്കണമെന്നതും സംബന്ധിച്ച് രക്ഷിതാക്കൾക്ക് സ്കൂൾ അധികൃതർ പഠിപ്പിക്കണം. വിദ്യാർഥിയുടെ തുടർപാഠ്യ പ്രവർത്തനങ്ങൾ എപ്പോഴും നിരീക്ഷിക്കണമെന്ന് രക്ഷിതാക്കളോട് ആവശ്യപ്പെടണമെന്നും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. എന്തെങ്കിലും സാങ്കേതികപ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ മന്ത്രാലയത്തിെൻറ ഹോട്ട്ലൈനായ 155ൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.