സർക്കാർ സ്വത്തിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കും; 15 മുതൽ രാജ്യവ്യാപക പരിശോധന
text_fieldsദോഹ: പൊതു സ്വത്തുക്കളിലെ അനധികൃത കൈയേറ്റങ്ങൾ തടയുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള സമഗ്ര കാമ്പയിനുമായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. കാർഷിക മേഖലകൾ, എസ്റ്റേറ്റുകൾ, വിജനമായ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ വീടുകളുൾപ്പെടെയുള്ളവ കാമ്പയിെൻറ ഭാഗമായി നീക്കം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.
നവംബർ 15ന് ആരംഭിക്കുന്ന കാമ്പയിൻ 2021 ഏപ്രിൽ പകുതി വരെ തുടരും. പൊതു, സ്വകാര്യ സ്വത്തുക്കൾ സംബന്ധിച്ച 1987ലെ 10ാം നമ്പർ നിയമ വ്യവസ്ഥകൾ നടപ്പാക്കുന്നതിെൻറ ഭാഗമായാണ് കാമ്പയിൻ. പൊതു, സ്വകാര്യ വസ്തുക്കളെല്ലാം രാജ്യത്തിേൻറതാണ്. ബന്ധപ്പെട്ട അതോറിറ്റികളിൽ നിന്നും മന്ത്രാലയത്തിൽ നിന്നും പ്രത്യേക മാനദണ്ഡങ്ങളും നിയമനിർദേശങ്ങളും പാലിച്ചുകൊണ്ട്, പ്രത്യേക അനുമതിയില്ലാതെ അവ സ്വന്തമാക്കാനോ കൈവശപ്പെടുത്താനോ അധീനപ്പെടുത്താനോ അധികാരമില്ലെന്നും നിയമം അനുശാസിക്കുന്നു.
പൊതുവസ്തുക്കളിലും സ്വത്തുക്കളിലുമുള്ള അനധികൃത കടന്നുകയറ്റം നീക്കംചെയ്യാൻ ബന്ധപ്പെട്ട അതോറിറ്റികൾക്ക് നിയമം അധികാരം നൽകുകയും ചെയ്യുന്നുണ്ട്. കാമ്പയിെൻറ ഭാഗമായി അധികൃതർ പരിശോധന നടത്തുകയും ൈകയേറ്റങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുന്നറിയിപ്പ് നോട്ടീസ് പതിക്കുകയും ചെയ്യും. തുടർന്ന് നിശ്ചിത ദിവസത്തിനുള്ളിൽ നീക്കം ചെയ്തില്ലെങ്കിൽ സർക്കാർ മേൽനോട്ടത്തിൽ നീക്കം ചെയ്യുകയും ൈകയേറ്റക്കാരെ സുരക്ഷാ വിഭാഗത്തിന് കൈമാറുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.
പൊതുസ്വത്തുക്കളിലെ അനധികൃത ൈകയേറ്റം തടയുന്നതിന് നേരത്തേ വിവിധ മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിൽ കാമ്പയിനുകൾ നടന്നിട്ടുണ്ട്. എന്നാൽ, ഇതാദ്യമായാണ് രാജ്യത്തുടനീളം എല്ലാ മുനിസിപ്പാലിറ്റികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള കാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് മുനിസിപ്പൽ വിഭാഗം അസി. അണ്ടർ സെക്രട്ടറി മൻസൂർ അബ്ദുല്ല അൽ മഹ്മൂദ് പറഞ്ഞു.
എല്ലാ മേഖലയിലുമുള്ള കടന്നുകയറ്റങ്ങളെയും അനധികൃത നിർമാണങ്ങളെയും കാമ്പയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന പ്രവർത്തനങ്ങളെല്ലാം ഇതിെൻറ പരിധിയിൽ പെടും. എല്ലാ ൈകയേറ്റങ്ങളും ഉടൻ ഒഴിയേണ്ടതാണെന്ന് മുന്നറിയിപ്പ് നൽകുകയാണെന്നും നിയമലംഘകരെ സുരക്ഷാ വകുപ്പിന് കൈമാറുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.