ഗ്രേസ് പിരീഡ്: സംശയ നിവാരണ വെബിനാർ ഇന്ന്
text_fieldsദോഹ: ഖത്തറിൽ എൻട്രി-എക്സിറ്റ് ചട്ടങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന പ്രവാസികൾക്ക് താമസരേഖകൾ ശരിയാക്കാനുള്ള സമയപരിധി മാർച്ച് 31ന് അവസാനിക്കാനിരിക്കെ ഇന്ത്യൻ സമൂഹത്തിന് ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാൻ പ്രത്യേക വെബിനാർ സംഘടിപ്പിക്കുന്നു. ഇന്ത്യൻ കൾചറൽ സെന്‍റർ, ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്‍റ് ഫോറം എന്നിവരുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം സംഘടിപ്പിക്കുന്ന വെബിനാറിൽ ഇന്ത്യൻ പ്രവാസികൾക്ക് പങ്കെടുക്കാം. തിങ്കളാഴ്ച വൈകീട്ട് ഏഴിനാണ് 'സിസ്കോ വെബെക്സ്' ആപിലാണ് വെബിനാർ. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് വെബിനാറിന്‍റെ ഭാഗമാവാമെന്ന് സംഘാടകർ അറിയിച്ചു. അറബിക്കിലാണ് പരിപാടിയെങ്കിലും ഇംഗ്ലീഷ് പരിഭാഷ ലഭ്യമായിരിക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://forms.gle/bp2xDASTzc6Y2ggQ8 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. വെബെക്സ് മീറ്റിങ് ലിങ്ക്.
https://moitelecoms.webex.com/moitelecoms/j.php?MTID=mce8a2fc99836f3ad7d25d51b0e0bb578. മീറ്റിങ് നമ്പർ: 2407 692 3873 ; പാസ്വേഡ് : 1234
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.