ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഖത്തർ മികൈനീസിലും
text_fieldsദോഹ: മിഡ്ൽ ഈസ്റ്റിലെ പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ ഗ്രാൻഡ് മാളിന്റെ 80ാമത്തെയും, ഖത്തറിലെ ആറാമത്തെയും ഹൈപ്പര്‍മാര്‍ക്കറ്റ് ബുധനാഴ്ച മികൈനീസിൽ പ്രവർത്തനമാരംഭിക്കും. മേഖലയിലെ ഏറെ ജനകീയമായ റിട്ടെയിൽ ബ്രാൻഡായി വളരുന്ന ഗ്രാൻഡ്മാളിന്റെ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം ഒരുക്കിയാണ് മികൈനീസിൽ തുടങ്ങുന്നതെന്ന് മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 55,000 ചതുരശ്ര അടി വിശാലതയിലാണ് ഷോപ്പിങ് സൗകര്യമുള്ളത്. ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുന്ന ഖത്തറിൽ രാജ്യാന്തര ബ്രാൻഡുകളും, ഉൽപന്നങ്ങളുമായി സന്ദർശകരെയും അതിഥികളെയും സ്വാഗതം ചെയ്തുകൊണ്ടാണ് ഖത്തറിലെ തങ്ങളുടെ ആറാമത്തെ ഹൈപ്പർമാർക്കറ്റ് തുടങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.
താമസക്കാർക്കും, പ്രവാസി തൊഴിലാളികൾക്കും, സന്ദർശകർക്കുമെല്ലാം അനായാസം എത്തിപ്പെടാനുള്ള സൗകര്യത്തിലാണ് മികൈനീസിലെ ഹൈപ്പർമാർക്കറ്റ്. അബുസംറ സൽവ എക്സ്പ്രസ് പാതയിൽ 37 എക്സിറ്റിലാണ് ഹൈപ്പർമാർക്കറ്റ്. ഖത്തറിലെ താസമക്കാർക്ക് പുറമെ, ദോഹ-സൗദി ട്രാൻസിറ്റ് യാത്രക്കാർക്കും അപൂർവമായ ഷോപ്പിങ് അനുഭവം നൽകുന്നതാണ് പുതിയ കേന്ദ്രം.
'ഗ്രാൻഡ് ഷോപ്പിങ്, ഗ്രേറ്റ് വാല്യൂസ്' എന്ന ഞങ്ങളുടെ ആപ്തവാക്യത്തെ സാധൂകരിക്കുന്നതാണ് ഉപഭോക്താക്കളിൽ നിന്നുള്ള പിന്തുണയെന്ന് ഡോ. അൻവർ അമീൻ പറഞ്ഞു. കോവിഡിന്‍റെ കൂടി പശ്ചാത്തലത്തിൽ ഉപഭോക്താക്കളുടെ ആരോഗ്യ സംരക്ഷണത്തിനും ഗ്രാൻഡ് മുന്തിയ പരിഗണന നൽകുന്നു. ഉൽപന്നങ്ങൾ സുരക്ഷിതവും, ആരോഗ്യകരവും ശുചിത്വം ഉറപ്പാക്കുന്നതിനുമായി വിവിധ പരിശോധനാ മാർഗങ്ങളും തുടരുന്നു. ഖത്തർ ഭരണകൂടത്തിനും, വിവിധ മന്ത്രലയങ്ങൾക്കും അധികൃതർക്കും ഡോ. അൻവർ അമീൻ നന്ദി പറഞ്ഞു.
ഏറ്റവും മികച്ച ഉപഭോക്തൃ സേവനം വാഗ്ദാനം ചെയ്താണ് തങ്ങളുടെ ആറാമത്തെ ഹൈപ്പർമാർക്കറ്റ് മികൈനീസിൽ ആരംഭിക്കുന്നതെന്ന് ഗ്രാൻഡ്മാൾ റീജ്യണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു. പ്രതിദിനം വിവിധ ഹൈപ്പർമാർക്കറ്റുകളിൽ ഷോപ്പിങ് നടത്തുന്ന 30,000 സംതൃപ്തരായ ഉപഭോക്താക്കളാണ് ഞങ്ങളുടെ കരുത്ത്. ഖത്തർ വേദിയാവാനൊരുങ്ങുന്ന ലോകകപ്പിനെ സ്വാഗതം ചെയ്ത് കൊണ്ട് നിരവധി പ്രൊമോഷനുകൾ ആരംഭിച്ചിട്ടുണ്ട്. ലോകകപ്പ് വരെ വിവിധ പദ്ധതികൾ തുടരും. ഉപഭോക്താക്കളിൽ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രാൻഡ് മാളിന്റെ ഖത്തറിലെ ഓഫറുകള്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റിലും ലഭിക്കുമെന്ന് ജനറൽ മാനേജർ എം. അജിത് കുമാര്‍.
ദോഹ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബിൻ യൂസുഫ് ഗ്രൂപ്പ് സി.ഒ.ഒ ഡേവിഡ് ഫോഡ്, ഗ്രാൻഡ്മാൾ ഡയറക്ടർ എൻ.വി മുഹമ്മദ്, ജനറൽ മാനേജർ അജിത് കുമാർ എന്നിവരും പങ്കെടുത്തു.
ഖത്തറിൽ പ്രവർത്തനം വിപുലീകരിക്കും -ഡോ. അൻവർ അമീൻ
ദോഹ: അഞ്ചു വർഷത്തിനുള്ളിൽ കൂടുതൽ ഹൈപ്പർമാർക്കറ്റുകളുമായി ഗ്രാൻഡ്മാൾ ഖത്തറിലെ പ്രവർത്തനം വിപുലീകരിക്കുമെന്ന് മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ട് പറഞ്ഞു. അൽ അസീസിയ, ഉമ്മു ഖർന്, ഉന്നു അൽ അമാദ് എന്നിവടങ്ങളിലായി മൂന്ന് ഹൈപ്പർമാർക്കറ്റുകൾ വൈകാതെ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.