ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് 'വിൻ പ്രൈസ് മണി' സമ്മാനവിതരണം
text_fieldsദോഹ: രാജ്യത്തെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ മെഗാ പ്രൊമോഷനായ 'വിൻ പ്രൈസ് മണി' നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാന വിതരണം ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ഏഷ്യൻ ടൗണിൽ നടന്നു. നറുക്കെടുത്ത 10 വിജയികൾക്കായി മൂന്നുലക്ഷം ഖത്തർ റിയാലാണ് വിതരണം ചെയ്തത്. ഒരുലക്ഷം ഖത്തർ റിയാൽ ഒരാൾക്കും 50,000 റിയാൽ വീതം രണ്ടു പേർക്കും 25,000 റിയാൽ വീതം രണ്ടുപേർക്കും, 10,000 ഖത്തർ റിയാൽ വീതം അഞ്ചുപേർക്കുമാണ് വിതരണം ചെയ്തത്.
2022 ഏപ്രിൽ ഏഴിന് തുടങ്ങി ജൂലൈ അഞ്ചുവരെ നീളുന്ന മെഗാ പ്രൊമോഷനിൽ ഗ്രാൻഡ്ന്റെ ഔട്ലറ്റുകളിൽനിന്ന് 50 റിയലിനോ അതിനു മുകളിലോ ഷോപ്പിങ് നടത്തുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺവഴി എല്ലാ ഉപഭോക്താക്കൾക്കും പങ്കാളിയാവുന്ന വിധത്തിലായിരുന്നു സമ്മാന പദ്ധതി. ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ ജൂലൈ ഏഴിന് നടന്ന നറുക്കെടുപ്പിലായിരുന്നു ഭാഗ്യശാലികളെ തെരഞ്ഞെടുത്തത്. ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ വിജയികൾക്കുള്ള സമ്മാന വിതരണം ചെയ്തു. സി.ഇ.ഒ ശരീഫ് ബി.സി, ജനറൽ മാനേജർ അജിത് കുമാർ, ഏരിയ മാനേജർ മുഹമ്മദ് ബഷീർ പരപ്പിൽ, അഡ്മിൻ മാനേജർ നിതിൽ, പി.ആർ.ഒ സിദ്ദീഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.