Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്ത്രീകൾക്ക് ലോയൽറ്റി...

സ്ത്രീകൾക്ക് ലോയൽറ്റി കാർഡുമായി ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്

text_fields
bookmark_border
Grand mall hypermarket loyalty card for women
cancel
camera_alt

ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റിന്റെ സ്ത്രീകൾക്കായുള്ള ലോയൽറ്റി കാർഡ് ചലച്ചിത്ര താരം സ്നേഹ ശ്രീകുമാർ പുറത്തിറക്കുന്നു. ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ സമീപം.

ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് സ്ത്രീകൾക്ക് മാത്രമായി പുതിയ ലോയൽറ്റി കാർഡ്, ഗ്രാൻഡ് ഷീ കാർഡ് അവതരിപ്പിച്ചു. ഏഷ്യൻ ടൗൺ ഗ്രാൻഡ് മാൾ റീജനൽ ഓഫിസിൽ നടന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര താരവും നർത്തകിയുമായ സ്നേഹ ശ്രീകുമാർ കാർഡ് അനാച്ഛാദനം നിർവഹിച്ചു. മുഖ്യാതിഥി എം.ഇ.എസ് സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ ആദ്യ എൻറോൾമെന്റിലൂടെ ഗ്രാൻഡ് ഷീ കാർഡ് സ്വന്തമാക്കി. ഖത്തറിലെ വിവിധ മേഖലയിലെ മഹിള അസോസിയേഷൻ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

ഗ്രാൻഡ് ഷീ കാർഡ് വഴി പർച്ചേസ് ചെയ്യുന്ന ഓരോ റിയാലിനും ഓരോ പോയന്റ് വീതം ക്രെഡിറ്റാവുകയും ഈ പോയന്റുകൾ 2,500ൽ എത്തിക്കഴിഞ്ഞാൽ, കാർഡ് ഉടമകൾക്ക് അവരുടെ മുൻഗണനകൾക്കനുസരിച്ച് സമ്മാനങ്ങൾ തിരഞ്ഞെടുക്കുന്നതിനും അവസരമുണ്ട്. ഇതിനുപുറമെ, എല്ലാ ഉൽപന്നങ്ങൾക്കും വ്യത്യസ്തങ്ങളായ ഓഫറുകളും മെഗാ പ്രമോഷന്റെ ഭാഗമായി, എട്ട് ഭാഗ്യശാലികൾക്ക് നറുക്കെടുപ്പിലൂടെ എട്ട് കാറുകൾ നേടാനുള്ള സുവർണാവസരം ഉണ്ടായിരിക്കും.

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ഇത്തരം പുതിയ ആശയങ്ങളും പരിപാടികളും തുടർന്നും സംഘടിപ്പിക്കുമെന്ന് ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടറും ഐ.സി.സി ഉപദേശക സമിതി അംഗവുമായ അഷ്‌റഫ് ചിറക്കൽ അറിയിച്ചു. സി.ഇ.ഒ ഷരീഫ് ബിസി, മറ്റ് മാനേജ്‌മെൻറ് അംഗങ്ങളും വിശിഷ്ടാതിഥികളും ചടങ്ങിൽ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Grand Mall HypermarketLoyalty card
News Summary - Grand Mall Hypermarket
Next Story