ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് കളറിങ് മത്സരം
text_fieldsദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്, ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മകൈൻസിൽ കുട്ടികൾക്കായി കളറിങ് മത്സരം സംഘടിപ്പിച്ചു. രണ്ടു വ്യത്യസ്ത കാറ്റഗറികളിലായി 75 ഓളം കുട്ടികൾ മത്സരിച്ചു.
കാറ്റഗറി ‘എ’ മൂന്നു മുതൽ അഞ്ചു വയസ്സുവരെയും, ‘ബി’യിൽ ആറ് മുതൽ 10 വയസ്സുവരെയുമുള്ള കുട്ടികൾ പങ്കെടുത്തു. രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർഥികൾക്കും കളറിങ്ങിനുള്ള സൗജന്യ കിറ്റ് നൽകിയിരുന്നു. വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഗ്രാൻഡ് കളറിങ് കോമ്പറ്റീഷനിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികളും വ്യത്യസ്തവും സർഗാത്മകവുമായ കലാ സൃഷ്ടികളാണ് കാഴ്ച വെച്ചതെന്ന് ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടറും ഐ.സി.സി ഉപദേശക സമിതിയംഗവുമായ അഷ്റഫ് ചിറക്കൽ അറിയിച്ചു.
കുട്ടികളുടെ സർഗാത്മകതയെ പരിപോഷിപ്പിച്ചും അർഹരായവർക്ക് പ്രോത്സാഹനം നൽകിയും ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ഇത്തരം സംരംഭങ്ങളിലൂടെ ഗ്രാൻഡ് മാൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.