ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് മെഗാ പ്രമോഷൻ നറുക്കെടുപ്പ്
text_fieldsദോഹ: രാജ്യത്തെ മുൻനിര റിട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് വാർഷിക മെഗാ പ്രമോഷന്റെ ആദ്യ ഘട്ട നറുക്കെടുപ്പ് ഏഷ്യൻ ടൗണിൽ നടന്നു.
ഒക്ടോബർ നാലിന് തുടങ്ങി ഡിസംബർ 25 വരെയുള്ള കാലയളവിൽ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിന്റെ ഏത് ഔട്ട്ലെറ്റുകളിൽനിന്നും (ഗ്രാൻഡ് മാൾ ഏഷ്യൻ ടൗൺ, മെക്കയിൻസ്, ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയ, ഗ്രാൻഡ് എക്സ്പ്രസ് (ഷോപ് നമ്പർ 91 ആൻഡ് 170, പ്ലാസ മാൾ, ഉമ്മു ഗർന്, അസീസിയ, എസ്ദാൻ മാൾ വുകൈർ) 50 റിയാലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിച്ച റാഫിൾ കൂപ്പൺ വഴി എല്ലാ കസ്റ്റമേഴ്സും ഈ സമ്മാനപദ്ധതിയിൽ പങ്കാളികളായിരുന്നു.
ഗ്രാൻഡ് ഏഷ്യൻ ടൗൺ പരിസരത്തു നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥൻ എട്ട് വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാൾ സി.ഇ.ഒ ശരീഫ് ബി.സി, ഏരിയ മാനേജർ ബഷീർ പരപ്പിൽ, അഡ്മിൻ മാനേജർ നിതിൽ, മറ്റു മാനേജ്മെന്റ് അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഭാഗ്യശാലികൾക്ക് 10,000 ഖത്തർ റിയാൽ ആണ് സമ്മാനമായി നൽകുന്നത്.എട്ട് ഭാഗ്യശാലികൾക്കായുള്ള രണ്ടാം ഘട്ട നറുക്കെടുപ്പ് നവംബർ 28 നും അടുത്ത എട്ട് പേർക്കുള്ള മൂന്നാം ഘട്ടം ഡിസംബർ 26 നും നടക്കും. അന്നേ ദിവസം തന്നെ മെഗാ ബംപർ വിജയികളെ കൂടെ തിരഞ്ഞെടുക്കും. രണ്ട് പുതു പുത്തൻ ചങ്കൻ സി.എസ് കാറുകളാണ് മെഗാ ബംപർ സമ്മാനം.
മെഗാ പ്രമോഷന്റെ ഭാഗമായ എല്ലാവർക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാ ഉപഭോക്താക്കളും ഈ ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടറും ഐ.സി.സി ഉപദേശക സമിതി അംഗവുമായ അഷ്റഫ് ചിറക്കൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.