ഗ്രാൻഡ് മാൾ മെഗാ പ്രമോഷൻ വിജയികൾക്കുള്ള സമ്മാന വിതരണം
text_fieldsദോഹ: രാജ്യത്തെ റീട്ടെയിൽ വ്യാപാര മേഖലയിലെ പ്രമുഖരായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിന്റെ വാർഷിക മെഗാ പ്രമോഷന്റെ ആദ്യഘട്ട നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണം ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ നടന്നു. ഒക്ടോബർ നാലിന് തുടങ്ങി ഡിസംബർ 25 വരെ നീളുന്ന മെഗാ പ്രമോഷനിൽ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് ഔട്ട്ലെറ്റുകളിൽനിന്ന് 50 റിയാലിനോ അതിനു മുകളിലോ ഷോപ്പിങ് നടത്തുമ്പോൾ ലഭിച്ച റാഫിൾ കൂപ്പൺ വഴി പങ്കെടുത്ത ഉപഭോക്താക്കളിൽനിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.
ഗ്രാൻഡ് ഏഷ്യൻ ടൗൺ പരിസരത്തുവെച്ച് നടന്ന ചടങ്ങിൽ എട്ട് വിജയികൾക്കുള്ള 80,000 ഖത്തർ റിയാൽ കാഷ് പ്രൈസ് വിതരണം ചെയ്തു. ഉപഭോക്താക്കൾക്കായി സംഗീതനിശയും സംഘടിപ്പിച്ചിരുന്നു. ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ സമ്മാനവിതരണത്തിന് നേതൃത്വം നൽകി. ഏരിയ മാനേജർ ബഷീർ പരപ്പിൽ, പി.ആർ മാനേജർ സിദ്ദിഖ്, മറ്റു മാനേജ്മെന്റ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഓരോ ഭാഗ്യശാലിക്കും 10,000 ഖത്തർ റിയാലാണ് സമ്മാനമായി നൽകുന്നത്.
മെഗാ ബംബർ പ്രമോഷനിൽ മൊത്തം 2.40 ലക്ഷം ഖത്തർ റിയാലും രണ്ട് ബ്രാൻഡ്-ന്യൂ ചംഗൻ സി.എസ് ലക്ഷ്വറി കാറുകളുമാണ് സമ്മാനം. ഗ്രാൻഡ് മാൾ ഏഷ്യൻ ടൗൺ, മെക്കൈൻസ്, ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയ, പ്ലാസ മാൾ (ഷോപ്പുകൾ 91 ആൻഡ് 170), ഉം ഗാർന്, അസീസിയ, എസ്ദാൻ മാൾ വുകെയർ എന്നിവയുൾപ്പെടെ എല്ലാ ഗ്രാൻഡ് മാൾ ഔട്ട്ലറ്റുകളിലും ഈ പ്രമോഷൻ ലഭ്യമാണ്.
എട്ട് ഭാഗ്യശാലികൾക്കായുള്ള രണ്ടാം ഘട്ട നറുക്കെടുപ്പ് നവംബർ 28നും തുടർന്നുള്ള എട്ടു പേർക്കുള്ള മൂന്നാം ഘട്ടം ഡിസംബർ 26 നും നടക്കും. അന്നേദിവസം തന്നെ മെഗാ ബംബർ വിജയികളെ കൂടെ തിരഞ്ഞെടുക്കും. രണ്ട് പുതുപുത്തൻ ചംഗൻ സി.എസ് കാറുകളാണ് മെഗാ ബംബർ സമ്മാനം. മെഗാ പ്രമോഷന്റെ ഭാഗമായ എല്ലാവർക്കും നന്ദി അറിയിക്കുന്നതോടൊപ്പം ഉപഭോക്താക്കൾ ഈ ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടറും ഐ.സി.സി ഉപദേശക സമിതി അംഗവുമായ അഷ്റഫ് ചിറക്കൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.