ഗ്രാൻഡ് മാളിലെ കുട്ടികളുടെ ഫാഷൻ ഷോ ശ്രദ്ധേയം
text_fieldsദോഹ: ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് എസ്താൻ മാളിൽ സംഘടിപ്പിച്ച കുട്ടികള ുടെ ഫാഷൻ ഷോ ശ്രദ്ധേയമായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കൊച്ചുമിടുക്ക ന്മാരുടെയും മിടുക്കികളുടെയും വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അഞ്ചുവയസ്സിനും പന്ത്രണ്ടു വയസ്സിനുമിടയിൽ ഉള്ള കുട്ടികൾക്കായിരുന്നു മത്സരത്തിൽ പങ്കെടുക്കാൻ അവസരം. വാട്സ്ആപ് വഴി രജിസ്റ്റർ ചെയ്ത നിരവധി മത്സരാർഥികളിൽ നിന്ന് സ്ക്രീനിങ് വഴി തിരഞ്ഞെടുത്തവർക്കായിരുന്നു റാംപിൽ മത്സരം സംഘടിപ്പിച്ചിരുന്നത്.
അഞ്ചുവയസ്സിനും എട്ട് വയസ്സിനുമിടയിലെ വിഭാഗത്തിൽ റേച്ചൽ സിങ്, മുഹമ്മദ് സിയാദ് എന്നിവരും എട്ട് വയസിനും പന്ത്രണ്ടു വ യസിനുമിടയിലുള്ള കുട്ടികളുടെ വിഭാഗത്തിൽ കൃതി ഹേമന്ദ് ദ്രുവ്, ആശിർ നിയാസ് നദീം എന്നിവരെയും വിജയികളായി. ബിനു ഐസക്, ലിജി അബ്ദുല്ല, അഡ്വ. ജൗഹർ ബാബു എന്നിവർ അടങ്ങുന്നതായിരുന്നു ജഡ്ജിങ് പാനൽ. ഫിനാസ് മാനേജർ ശരീഫ് ബിസി , ആർ.ഡി.എം ബഷീർ പരപ്പിൽ, പി.ആർ.ഒ സിദീഖ് എം എൻ, മാർക്കറ്റിംഗ് മാനേജർ വിബിൻ കുമാർ തുടങ്ങിയവർ സംബന്ധിച്ചു. കുട്ടികളുടെ കഴിവുകൾ വളർത്താൻ ഇത്തരം പരിപാടികൾക്ക് കഴിയുമെന്ന് ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്സ് റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.