ഗ്രാൻഡ്മാൾ ഹൈപ്പർ മാർക്കറ്റ് ഏഴാം വാർഷിക പ്രമോഷനുകൾ തുടങ്ങി
text_fieldsദോഹ: ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ഏഷ്യൻ ടൗണിൽ ഏഴാമത് വാർഷിക പ്രമോഷൻ തുടങ്ങി. ഇതിൻെറ ഭാഗമായി ഒക്ടോബർ 11ന് '7 QR വൺഡേ' പ്രൊമോഷൻ ഒരുക്കിയിട്ടുണ്ട്. ഏഷ്യൻ ടൗണിലെ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്, ഗ്രാൻഡ് എക്സ്പ്രസ്, ഷോപ് no (91 &170 ) എന്നീ ഔട്ട്ലെറ്റുകളിൽ പ്രമോഷൻ ലഭ്യമാണ്.
പഴം, പച്ചക്കറികൾ, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ്, ബേക്കറി, ഗ്രോസറി, കോസ്മെറ്റിക്, ഹൗസ്ഹോൾഡ് ഐറ്റംസ്, ഗാർമെൻറ്സ്, ഫുട്വെയർ ഇലക്ട്രോണിക്സ് കൂടാതെ നിരവധി സാധനങ്ങൾ ഏഴ് റിയാലിന് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.
1000 റിയാലിനോ അതിനു മുകളിലോ പർച്ചെയ്സ് ചെയ്യുന്ന അദ്യത്തെ 100 ഉപഭോക്താക്കൾക്ക് XIAOMI REDMI 9 C മൊബൈൽ ഫോൺ വെറും ഏഴ് റിയാലിന് സ്വന്തമാക്കാം. കൂടാതെ രാവിലെ ഏഴു മുതൽ അർധരാത്രി 12 വരെ ഹവർലി പ്രമോഷൻ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ഏഷ്യൻ ടൗണിലെ എല്ലാ ബ്രാഞ്ചിലും സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴ് വർഷത്തോളമായി ഉപഭോക്താക്കൾ നൽകി വരുന്ന അകമഴിഞ്ഞ പിന്തുണയും വിശ്വാസ്യതയുമാണ് ഗ്രാൻഡിൻെറ വളർച്ചക്കും വിജയത്തിനും പിന്നിലെന്ന് റീജനണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.