Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോകസിനിമകളുടെ...

ലോകസിനിമകളുടെ മഹാകാഴ്​ചകൾ; 'അജ്​യാൽ' നവംബറിൽ

text_fields
bookmark_border
ലോകസിനിമകളുടെ മഹാകാഴ്​ചകൾ; അജ്​യാൽ നവംബറിൽ
cancel

ദോഹ: ലോകസിനിമകളുടെ മഹാകാഴ്​ചയൊരുക്കുന്ന എട്ടാമത്​ അജ്​യാൽ ഫിലിം ഫെസ്​റ്റിവൽ നവംബർ 18 മുതൽ 23 വരെ നടക്കും. ഫെസ്​റ്റിവൽ ജൂറി പ്രോഗ്രാം നവംബർ 11 മുതൽ 23 വരെയുമാണ്​. കോവിഡ്​ സാഹചര്യത്തിൽ സിനിമ ആസ്വാദകർക്കായി ദോഹ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ട്​ (ഡി.എഫ്​.ഐ) സുരക്ഷിതമായ മേളയാണ്​ ഇത്തവണ ഒരുക്കുകയെന്ന്​ ഫെസ്​റ്റിവൽ ഡയറക്​ടറും ഡി.എഫ്​.ഐ സി.ഇ.ഒയുമായ ഫത്​മ ഹസൻ അൽറുമൈഹി പറഞ്ഞു. സൂമിലൂടെ നടന്ന മാധ്യമപ്രവർത്തകരുടെ ​േയാഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. യുവ ജൂറിമാരുടെ സുരക്ഷക്കും മറ്റുമായി ആരോഗ്യമന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ്​ ഡി.എഫ്​.ഐ പ്രവർത്തിക്കുന്നതെന്നും അവർ പറഞ്ഞു.

സ്​കൂളുകളുമായും കോളജുകളുമായും ഇക്കാര്യത്തിൽ സഹകരിച്ച്​ പ്രവർത്തിക്കും. മേളയുമായ ബന്ധ​െപ്പട്ട ഗുണങ്ങൾ കുട്ടികളിലേക്കെത്തിക്കാനുള്ള പ്രയത്​നവും നടക്കും.ഇത്തവണത്തെ ഫെസ്​റ്റിവൽ ജൂറി പ്രോഗ്രാം ഓൺലൈനിലും ഓഫ്​ലൈനിലുമായാണ്​ നടക്കുക. സിനിമ പ്രദർശനം കാണാനെത്തുന്നവരെ കർശനമായ കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചാണ്​ പ്രവേശിപ്പിക്കുക. ഇഹ്​തിറാസ്​ ആപിൽ പച്ച സ്​റ്റാറ്റസ്​ വേണം. ശാരീരിക അകലം പാലിച്ച്​ ജൂറികൾക്കും സുഹൃത്തുക്കൾക്കും സിനിമകൾ ആസ്വദിക്കാനാകും. കുട്ടികളു​െട വിഭാഗത്തിൽ രജിസ്​റ്റർ ചെയ്യുന്നവർക്ക്​ സിനിമകൾ ഓൺലൈനിൽ കാണാനാകും. എന്നാൽ, നേരിട്ട്​ കതറായിൽ എത്തി സിനിമകൾ കാണാനാ​ഗ്രഹിക്കുന്നവർക്കായി അതിനുള്ള സുരക്ഷിതമായ സൗകര്യങ്ങളുമുണ്ട്​. എല്ലാ രക്ഷിതാക്കൾക്കും തങ്ങളു​െട മക്കൾ കോവിഡിൽനിന്ന്​ സുരക്ഷിതരായിരിക്കുമെന്ന്​ ഉറപ്പിക്കാനാകും. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ്​ നടപടിക്രമങ്ങൾ ഉണ്ടാവുകയെന്നും അവർ പറഞ്ഞു.

ജൂറി അംഗങ്ങൾക്കും കാണാനും സംവദിക്കാനുമുള്ള 'ഓൺലൈൻ ജൂറോസ്​ ഹബ്'​ ആണ്​ ഇത്തവണത്തെ മ​െറ്റാരു പ്രത്യേകത. ജൂറി അംഗങ്ങൾക്ക്​ ഓൺലൈനിൽ സംവദിക്കാനും ഒത്തുകൂടാനുമുള്ള സൗകര്യമാണ്​ ഇതിലൂടെ സജ്ജമാവുക.ഇത്തവണ ജൂറി ​പ്രോഗ്രാമിലേക്കുള്ളവരുടെ പ്രായം എട്ടുമുതൽ 25വരെ ആക്കിയിട്ടുണ്ട്​. നേരത്തേ ഇതു​ എട്ടു മുതൽ 21 ആയിരുന്നു.

ഇത്തവണ 500ഓളം ജൂറോകൾ

ഇത്തവണ അജ്​യാൽ ​മേളയുടെ ഭാഗമായി നടക്കുന്ന ജൂറി ​േപ്രാഗ്രാമിൽ 450നും 500നും ഇടയിൽ ജൂറോകൾ പ​ങ്കെടുക്കും. ഫെസ്​റ്റിവൽ ജൂറി പ്രോഗ്രാം നവംബർ 11 മുതൽ 23 വരെയാണ്​. ക്യുറേറ്റഡ്​ ശിൽപശാലകൾ, ഫിലിം പ്രദർശനങ്ങൾ, ജൂറി ചർച്ചകൾ, ആഗോളതലത്തിലുള്ള പ്രമുഖ സിനിമാപ്രവർത്തകരുമായുള്ള ആശയസംവാദം, ചർച്ചകൾ തുടങ്ങിയവയാണ്​ ഈ വിഭാഗത്തിൽ നടക്കുക.

മൊഹാഖ്​ വിഭാഗത്തിൽ എട്ടു മുതൽ 12 വയസ്സുവരെയുള്ളവർ, ഹിലാൽ വിഭാഗത്തിൽ 13 മുതൽ 17 വയസ്സുവരെയുള്ളവർ, ബാദർ വിഭാഗത്തിൽ 18 മുതൽ 25 വയസ്സുവരെയുള്ളവർ എന്നിങ്ങനെ മൂന്ന്​ വിഭാഗങ്ങളിലായാണ് അജ്​യാൽ ജൂറി ​േപ്രാഗ്രാം നടക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cinemaAjyal filim festival
Next Story