ഹോസ്പിറ്റാലിറ്റിയിൽ സഹകരിച്ച് ഗ്രീൻ ബിൽഡിങ് കൗൺസിലും ഖത്തർ ടൂറിസവും
text_fieldsദോഹ: രാജ്യത്തിെൻറ ഹോസ്പിറ്റാലിറ്റി മേഖലയിലെ എല്ലാതലങ്ങളിലും സുസ്ഥിരത ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായി ഖത്തർ ടൂറിസവും ഖത്തർ ഫൗണ്ടേഷന് കീഴിലെ ഖത്തർ ഗ്രീൻ ബിൽഡിങ് കൗൺസിലും തമ്മിൽ പുതിയ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. വിനോദസഞ്ചാര സൗകര്യങ്ങൾക്കായുള്ള അന്താരാഷ്ട്ര അംഗീകാരമായ ഗ്രീൻ കീ അവാർഡ്, കാർബൺ പുറന്തള്ളലിനെതിരായ പ്രചാരണ പരിപാടികളുടെ ഇക്കോ-ഇവൻറ് അവാർഡ് എന്നിവക്കായി പ്രവർത്തിക്കുന്നതുൾപ്പെടെയാണിത്. വിനോദസഞ്ചാര മേഖലയിൽ സുസ്ഥിര പ്രവർത്തന, പരിസ്ഥിതി ഉത്തരവാദിത്ത രംഗങ്ങളിൽ മികച്ച നിലവാരം കൊണ്ടുവരുക, വിവരങ്ങളുടെ കൈമാറ്റം, ഇരുകക്ഷികളുടെയും നേട്ടങ്ങൾ വിവരിക്കുന്ന മാധ്യമ വാർത്തകളെയും ഫീച്ചറുകളെയും പ്രചരിപ്പിക്കുക, വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സഹകരിക്കുക തുടങ്ങിയവയും കരാറിൽ ഉൾപ്പെടുന്നു.
ഖത്തർ ടൂറിസവുമായി പങ്കാളിത്തത്തിൽ ഏർപ്പെടുത്തുന്നതിൽ അതിതായ സന്തോഷമുണ്ടെന്നും ഖത്തറിനും അതിെൻറ ഭാവിയിലും സുസ്ഥിരതക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കിയാണ് പുതിയ പങ്കാളിത്തമെന്നും ഖത്തർ ഗ്രീൻ ബിൽഡിങ് കൗൺസിൽ ഡയറക്ടർ മിഷാൽ അൽ ശമാരി പറഞ്ഞു. സുസ്ഥിര ഹോസ്പിറ്റാലിറ്റി മേഖല എന്നത് യാഥാർഥ്യമാക്കുന്നതിൽ ഗ്രീൻ ബിൽഡിങ് കൗൺസിലിന് വ്യക്തമായ താൽപര്യമുണ്ടെന്നും ഇതിലേക്കുള്ള നിർണായക ചുടവുവെപ്പാണ് ഖത്തർ ടൂറിസവുമായുള്ള പങ്കാളിത്തമെന്നും അൽ ശമാരി വ്യക്തമാക്കി. ടൂറിസം മേഖലയുടെ സുസ്ഥിരതക്കായി ഖത്തർ ടൂറിസം പ്രതിജ്ഞാബദ്ധരാണെന്നും കൂടുതൽ സുസ്ഥിര പ്രവർത്തനങ്ങൾ കാഴ്ച വെക്കാനായി ഇരുകക്ഷികളും ചേർന്ന് പ്രവർത്തിക്കുന്നതിനെ സസന്തോഷം സ്വാഗതം ചെയ്യുന്നതായും ഖത്തർ ടൂറിസം പ്രതിനിധി ഒമർ അൽ ജാബിർ പറഞ്ഞു. സുസ്ഥിരതക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടാണ് അടുത്തവർഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നത്. ലോകകപ്പിനായുള്ള സുസ്ഥിരതാ ശ്രമങ്ങൾ ഊർജിതമാക്കുന്നതിൽ ഹോസ്പിറ്റാലിറ്റി മേഖലയിലെ പുതിയ പങ്കാളിത്തം വലിയ പങ്ക് വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.