നാഷണൽ മ്യുസിയത്തിന് ഗ്രീൻ കീ സർട്ടിഫിക്കറ്റ്
text_fieldsദോഹ: പരിസ്ഥിതി സൗഹൃദത്തിനും സുസ്ഥിരതക്കുമുള്ള അംഗീകരമായ ഗ്രീൻ കീ സർട്ടിഫിക്കറ്റിന്‍റെ തിളക്കത്തിൽ ഖത്തർ നാഷണൽ മ്യൂസിയം. പശ്ചിമേഷ്യയിലും ഖത്തറിലും ഈ പുരസ്കാരം നേടുന്ന ആദ്യ മ്യൂസിയമായി ഖത്തറിന്‍റെ പാരമ്പര്യവും പൗരാണികതയും കാത്ത് സൂക്ഷിക്കുന്ന നാഷണൽ മ്യൂസിയം.
വിനോദ സഞ്ചാര മേഖലയിൽ പരിസ്ഥി സൗഹൃദം നിലനിർത്തുന്നതിനും സുസ്ഥിരതക്ക് പ്രധാന്യം നൽകുന്നതിനുമുള്ള ലോകത്തെ തന്നെ ശ്രദ്ധേയമായ അംഗീകാരമാണ് ഗ്രീൻ കീ സർട്ടിഫിക്കറ്റ്.
2019ൽ പ്രവർത്തനമാരംഭിച്ച ഖത്തർ നാഷണൽ മ്യൂസിയം നിർമാണ ഭംഗികൊണ്ടും, ചരിത്രസൂക്ഷിപ്പുകളുടെ ശേഖരം കൊണ്ടും ചുരുങ്ങിയ കാലംകൊണ്ട് മിഡിൽ ഈസ്റ്റിൽ തന്നെ ശ്രദ്ധേയമായിമാറി. ഇതിനികം തന്നെ നാഷണൽ മ്യൂസിയത്തെ തേടി നിരവധി പുരസ്കാരങ്ങളുമെത്തിയിട്ടുണ്ട്. ലീഡർഷിപ്പ് ഇൻ എനർജി ആന്‍റ് എൻവയോൺമെന്‍റൽ ഡിസൈൻ (ലീഡ്) ഗോൾഡൻ പുരസ്കാരം നേടുന്ന ലോകത്തെ ആദ്യ മ്യൂസിയവും ഇതായിരുന്നു.
സുസ്ഥിരതക്കുള്ള അംഗീകരമായി ജി.എസ്.എ.സ് ഫോർസ്റ്റാർ ബഹുമതിയും, ഈ വർഷം തന്നെ ഇന്‍റർനാഷണൽ ബ്യൂട്ടിഫുൾ ബിൽഡിങ്സ് ഗ്രീൻ ആപ്പിൾ അവാർഡും നേടി.
1975 ൽ സ്ഥാപിച്ച മ്യൂസിയം ഇന്ന് കാണുന്ന നിർമാണ ഭംഗിയോടെ പ്രവർത്തന മാരംഭിച്ചത് 2019ലായിരുന്നു. ലോകപ്രശസ്തനായ ഫ്രഞ്ച് ആർകിടെക്ട് ജീൻ നോവെലിന്‍റെ വാസ്തുവിദ്യയിലായിരുന്നു ഡെസേർട്ട് റോസിന്‍റെ ഇതളുകളുടെ മാതൃകയിൽ മ്യൂസിയ നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.