Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ്രീ​ൻ ടീ​ൻ​സ്...

ഗ്രീ​ൻ ടീ​ൻ​സ് ഫി​യ​സ്റ്റ ഡി​സം​ബ​റി​ൽ

text_fields
bookmark_border
ഗ്രീ​ൻ ടീ​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ഗ്രീ​ൻ ടീ​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ കെ.​എം.​സി.​സി നേ​താ​ക്ക​ൾ​ക്കൊ​പ്പം 

ദോ​ഹ: കെ.​എം.​സി.​സി വി​ദ്യാ​ർ​ഥി വി​ഭാ​ഗ​മാ​യ ഗ്രീ​ൻ ടീ​ൻ​സി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഖ​ത്ത​റി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ക​ലാ-​കാ​യി​ക മ​ത്സ​രം ‘ഗ്രീ​ൻ ടീ​ൻ​സ് ഫി​യ​സ്റ്റ’ ഡി​സം​ബ​റി​ൽ ന​ട​ത്തും.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഖ​ത്ത​റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​കൃ​തി​ക്ഷോ​ഭ​ത്തെ ആ​സ്‌​പ​ദ​മാ​ക്കി ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​രം വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലാ​യി ക​ള​റി​ങ് മ​ത്സ​ര​വും ന​ട​ക്കും. സ്പോ​ർ​ട്സ്, ഇ​ന്റ​ല​ക്ച്വ​ൽ, ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച​ർ, സ​യ​ൻ​സ് എ​ന്നീ വി​ങ്ങു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും.

വെ​ള്ളി​യാ​ഴ്ച കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന ഗ്രീ​ൻ ടീ​ൻ​സ് എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗ​ത്തി​ൽ പ​രി​പാ​ടി​ക​ൾ​ക്ക് അ​ന്തി​മ രൂ​പം ന​ൽ​കി. പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ റാ​വു​ത്ത​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ശ​ൽ സൈ​ന, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് ഹാ​ഷി​ർ മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ ത​മീം അ​ഹ്മ​ദ്, സ​ജ ആ​മി​ന, ന​ഹി​ദ ന​സ്രീ​ൻ, മി​ൻ​ഹ മ​നാ​ഫ്, റാ​ഷി​ദ് രി​ഫാ​യി, സ​ൻ​ഹ ഫാ​ത്തി​മ, മു​ഹ​മ്മ​ദ് ആ​ഹി​ൽ, ആ​യി​ഷ ദി​ൽ​ഫ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. അ​ക്ബ​ർ അ​റ​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു.

കെ.​എം.​സി.​സി ഖ​ത്ത​ർ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ. ​അ​ബ്ദു​സ​മ​ദ്, ഗ്രീ​ൻ ടീ​ൻ​സ് ചു​മ​ത​ല​യു​ള്ള സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഫൈ​സ​ൽ മാ​സ്റ്റ​ർ, ഗ്രീ​ൻ ടീ​ൻ​സ് ചെ​യ​ർ​മാ​ൻ പി.​ടി. ഫി​റോ​സ് , ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ​ഹ​ദ് കാ​ർ​ത്തി​ക​പ്പ​ള്ളി, ഭാ​ര​വാ​ഹി​ക​ളാ​യ സ​ഗീ​ർ ഇ​രി​യ, ഹാ​രി​സ് കൊ​യി​ലാ​ണ്ടി, ല​ത്തീ​ഫ് പാ​തി​രി​പ്പ​റ്റ, രി​ഫാ​യി തൃ​ത്താ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Green Teens Fiesta in December
Next Story