15ാം വാർഷികാഘോഷ നിറവിൽ ഗ്രൂപ്പ് 10
text_fieldsദോഹ: ഗ്രൂപ്പ് 10 േപ്രാജക്ട് ഡവലപ്മെൻറ് കൺസൽട്ടൻറ്സ് ഡബ്ല്യു.എൽ.എൽ 15ാം വാർഷികം ആഘോഷിച്ചു. 2005ൽ മാനേജിങ് ഡയറക്ടർ ഡോ. അബ്ദുറഹ്മാൻ കരിഞ്ചോലയാണ് കമ്പനി സ്ഥാപിച്ചത്. നിലവിൽ മാൻപവർ, അസംസ്കൃത വസ്തുക്കളുടെ സേവനം, ക്ലീനിങ് സർവിസസ്, ഹെവി എക്യുപ്മെൻറ് തുടങ്ങിയ മേഖലകളിൽ ഖത്തറിലെ മുൻനിര കമ്പനിയാണ് ഗ്രൂപ്പ് 10.
കമ്പനി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേക്ക് മുറിച്ച് മാനേജിങ് ഡയറക്ടർ ഡോ. അബ്ദുറഹ്മാൻ കരിഞ്ചോല ആഘോഷപരിപാടികൾ ഉദ്ഘാടനം െചയ്തു. ജീവനക്കാർ വാർഷികാഘോഷ ആശംസകൾ നേർന്നു. വിവിധ മേഖലകളിൽ മികവുപുലർത്തിയ ജീവനക്കാർക്ക് ഉപഹാരം നൽകി. ഓപറേഷൻ മാനേജർ ടി.കെ. ധനുഷ്, ഗ്രൂപ്പ് 10 സഹോദരകമ്പനിയായ യുഗോ പേവേ ജനറൽ മാനേജർ കെന്നത്ത് ജോൺ ക്ലാർക് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.