കോവിഡ്: പുതിയരോഗികൾ 186, രോഗമുക്തർ 204
text_fieldsദോഹ: ഖത്തറിൽ തിങ്കളാഴ്ച 186 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 30 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 204 പേർ രോഗമുക്തരാവുകയും ചെയ്തു. നിലവിലുള്ള ആകെ രോഗികൾ 2693 ആണ്. തിങ്കളാഴ്ച 10,047 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 10,84,762 പേരെ പരിശോധിച്ചപ്പോൾ 1,37,415 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്.
മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ഇതുവരെ ആകെ 236 പേരാണ് മരിച്ചത്. തിങ്കളാഴ്ച ആരും മരിച്ചിട്ടില്ല. ഇതുവരെ ആകെ 1,34,486 പേർക്കാണ് രോഗമുക്തിയുണ്ടായത്. 288 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 37 പേർ തീവ്രപരിചരണവിഭാഗത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.