കോവിഡ്: പരിശോധന സജീവമാക്കി ആരോഗ്യമന്ത്രാലയം
text_fieldsമനാമ: കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി ആരോഗ്യ മന്ത്രാലയം നടത്തുന്ന റാൻഡം കോവിഡ് പരിശോധനകൾ സജീവമാക്കി. വിവിധ പ്രദേശങ്ങളും സ്ഥാപനങ്ങളും തെരഞ്ഞെടുത്ത് പരിശോധന നടത്തുകയാണ് ചെയ്യുന്നത്. ലക്ഷണങ്ങളില്ലാത്തവരിലും കോവിഡ് സാധ്യത മുൻനിർത്തിയാണ് പരിശോധന സജീവമാക്കിയിരിക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ച മെഡിക്കൽ നിലവാരത്തിൽ സജ്ജീകരിച്ച മൊബൈൽ യൂനിറ്റുകളാണ് ഇതിനായി രംഗത്തുള്ളത്. പരിശീലനം സിദ്ധിച്ച ജീവനക്കാരും ഇൗ യൂനിറ്റുകളിൽ ഉണ്ട്. മൊബൈൽ യൂനിറ്റുകൾ നടത്തുന്ന പ്രതിദിന പരിശോധനകളുടെ എണ്ണം 2300ഒാളമാണെന്ന് യൂനിറ്റുകളുടെ മേധാവി ഡോ. തഗ്രീദ് അജൂർ പറഞ്ഞു. ഒരു പ്രദേശത്ത് 300-400 പരിശോധനകൾ വരെ നടത്തുന്നുണ്ട്.
ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കോവിഡ് രോഗികളെ കണ്ടെത്തി ചികിത്സ നൽകുകയും വ്യാപനം തടയുകയുമാണ് മൊബൈൽ യൂനിറ്റുകളുടെ പരിശോധന വഴി ലക്ഷ്യമിടുന്നതെന്ന് അവർ പറഞ്ഞു. പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണത്തിനും ഇൗ പരിശോധനകൾ സഹായിക്കുന്നുണ്ട്. ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനൊപ്പം സാമൂഹിക അകലം പാലിക്കൽ, കൈ കഴുകൽ തുടങ്ങിയ മുൻകരുതൽ നിർദേശങ്ങൾ പാലിക്കണമെന്ന് ഒാർമിപ്പിക്കുകയും ചെയ്യുന്നു.
ബഹ്റൈൻ ടീമിെൻറ മൊത്തത്തിലുള്ള പ്രവർത്തന ഫലമായാണ് വിജയം നേടാൻ കഴിഞ്ഞതെന്ന് ഡോ. അജൂർ പറഞ്ഞു. പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ ആഭ്യന്തര മന്ത്രാലയത്തിെൻറയും സിവിൽ ഡിഫൻസിെൻറയും സേവനങ്ങൾ അവർ എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.