ഉപരോധം പ്രകൃതി വാതക കയറ്റുമതിയെ ബാധിച്ചിട്ടില്ല –ഉൗർജ മന്ത്രി
text_fieldsദോഹ: അയൽരാജ്യങ്ങൾ ഖത്തറിന് മേൽ ഏർപ്പെടുത്തിയ ഉപരോധം പ്രകൃതി വാതകം കയറ്റി അയക്കുന്നതിനെ ഒരു നിലക്കും ബാധിച്ചിട്ടില്ലെന്ന് ഖത്തർ ഉൗർജ വകുപ്പ് മന്ത്രി മുഹമ്മദ് ബിൻ സ്വാലിഹ് അസ്സാദ വ്യക്തമാക്കി. തുർക്കിയിലെ ഇസ്തംബൂളിൽ നടക്കുന്ന ലോക ഓയിൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിെൻറ മൊത്തം കയറ്റുമതിയിൽ മൂന്നിൽ രണ്ട് ഭാഗവും ജപ്പാൻ, ഇന്ത്യ, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കാണ്.
ഉപരോധം മൂലം ഈ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയുടെ തോത് വർധിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് മുഹമ്മദ് അസ്സാദ വ്യക്തമാക്കി. യു.എ.ഇ, ബഹ്റൈൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്ക് മൊത്തം ഉൽപാദനത്തിെൻറ എട്ട് ശതമാനം മാത്രമാണ് കയറ്റുമതി ചെയ്യുന്നത്.
തങ്ങൾക്ക് മേൽ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഉപരോധം അടിച്ചേൽപിച്ച സാഹചര്യത്തിലും നേരത്തെയുളള കരാറുകൾ പൂർത്തീകരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.