ഉപരോധം നേരിടാൻ വിപണി സുസജ്ജം –ചേംബർ പ്രസിഡൻറ്
text_fieldsദോഹ: ഒരു മാസം മുമ്പ് ആരംഭിച്ച ഉപരോധം തുടരുന്ന സാഹചര്യത്തിൽ നേരിടാൻ ഖത്തർ വിപണി സുസജ്ജമാണെന്ന് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ ജാസിം ബിൻ മുഹമ്മദ് ആൽഥാനി വ്യക്തമാക്കി. വിപണിയിൽ അവശ്യ സാധങ്ങളുടെ വലിയ ശേഖരം നിലവിലുണ്ടെന്നും ഏത് തരത്തിലുള്ള പ്രതിസന്ധി നേരിടാനും സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.
കരമാർഗമുള്ള ചരക്ക് കടത്ത് തടയപ്പെട്ട സാഹചര്യത്തിൽ പുതിയ മേഖല കണ്ടെത്തിയത് വലിയ അനുഗ്രഹമായി. കപ്പൽ മാർഗം ഭക്ഷണ സാധനങ്ങൾ മാത്രമല്ല നിർമാണ മേഖലക്ക് വേണ്ട സാധനങ്ങളും വന്ന് തുടങ്ങിയിട്ടുണ്ട്. നേരേത്ത ഉണ്ടായിരുന്നതിലും മെച്ചപ്പെട്ട വിലയിൽ സാധനങ്ങൾ ഉപഭോക്താക്കൾക്ക് നൽകാൻ കഴിയുമെന്നതിനാൽ മേലിലും ഈ രീതി തുടരാൻ കഴിയുമെന്നത് വലിയ നേട്ടമാണെന്നും ചേംബർ പ്രസിഡൻറ് അഭിപ്രായപ്പെട്ടു. വിപണിയിൽ അവശ്യ സാധനങ്ങളെല്ലാം ലഭ്യമാണെന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടി വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുണ്ട്. സാധനങ്ങൾ കുറവ് അനുഭവപ്പെടുന്ന മേഖലകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുകയും അനന്തര നടപടി സ്വീകരിക്കുകയും ചെയ്യാൻ കൂടിയാണിത്.
കെട്ടിട നിർമാണ മേഖലയിലും ഭക്ഷ്യ മേഖലയിലും ക്ഷാമം നേരിടാതിരിക്കാനുള്ള മുൻകരുതലാണ് സ്വീകരിച്ചിട്ടുള്ളത്. ഒമാനിലെ സഹാർ, സലാല, ഗുജറാത്തിലെ മുന്ത്ര തുറമുഖം, മുംബൈയിലെ ജവഹർലാൽ നെഹ്രു (നവ ശിവ) തുറമുഖം, തുർക്കിയിലെ അസ്മീർ തുറമുഖം, എന്നിവിടങ്ങളിൽ നിന്ന് കപ്പൽ മാർഗം യഥേഷ്ടം ഭക്ഷ്യസാധനങ്ങൾ എത്തി തുടങ്ങിയതായി ചേംബർ പ്രസിഡൻറ് വ്യക്തമാക്കി. 12 മാസം വരെ സാധനങ്ങൾ സൂക്ഷിക്കാൻ സൗകര്യമുള്ള സ്റ്റോറുകൾ ഖത്തറിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.