ഗൾഫ്പ്രതിസന്ധി: അമേരിക്ക ശാശ്വതപരിഹാര ശ്രമത്തിൽ
text_fieldsദോഹ: ഗൾഫ്പ്രതിസന്ധിക്ക് ശാശ്വതപരിഹാരം കാണാനുള്ള ശ്രമത്തിലാണ് അമേരിക്കയെന്ന് സ്ഥാനമൊഴിയുന്ന യു.എസ് എംബസി ചാർജ് ഡി അഫയേഴ്സ് റിയാൻ ഗിൽഹ. പ്രതിസന്ധി പരിഹരിക്കുക എന്ന അമേരിക്കയുടെ ശ്രമം ഉറച്ചതാണ്. ഇത് അമേരിക്കയുടെ താൽപര്യത്തിന് അത്യാവശ്യവുമാണ്. ഖത്തറിലെ സേവനകാലം പൂർത്തിയാക്കി മടങ്ങുന്ന അദ്ദേഹം തെൻറ വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. എത്രയും പെെട്ടന്ന് പ്രശ്നം പരിഹരിക്കുയെന്നതാണ് ലക്ഷ്യം. അതിലേക്കുള്ള ശ്രമത്തിെൻറ പാതയിലാണ് അമേരിക്ക.
ഇതിന് വ്യത്യസ്ത ആളുകളുമായി സംസാരവും കൂടിക്കാഴ് ചകളുമൊക്കെ നടക്കുകയാണ്. പ്രശ്നം നീളുേമ്പാഴുള്ള പ്രതിസന്ധികളും ആശങ്കകളും ഇതുമായി ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തുകയാണ്. യു.എസ്. പ്രസിഡൻറിെൻറ താത്പര്യവും ആഗ്രഹവും ഇക്കാര്യത്തിൽ ഉണ്ട്. പ്രതിസന്ധിക്ക് പരിപൂർണ പരിഹാരം വേണം. ഇത്തരത്തിലുള്ള പ്രതിസന്ധി ഇനിയൊരിക്കലും ഉണ്ടാവാതിരിക്കുകയും വേണം. അതിനായി ചർച്ചകൾ നടക്കുകയാണ്. ഇതിനായി അൽപം സമയം വേണം. പരിഹാരവഴികൾ കണ്ടെത്തുകയാണ്. ഇതിന് തുടർച്ചയായ ശ്രമങ്ങൾ വേണം.
അതിെൻറ വഴിയിലാണ് ഞങ്ങൾ എല്ലാവരും. എല്ലാവരെയും ഒരുമിച്ചിരുത്തുക എന്നതാണ് ആദ്യ നടപടി. ഇത് ശ്രമകരമാണ്. എല്ലാവരും ഒന്നിച്ചിരുന്ന് ചർച്ചകളും കൂടിയാലോചനകളും നടക്കണം. അതിനാണ് തങ്ങൾ പ്രാമുഖ്യം കൊടുക്കുന്നത്. അതിനായി ബന്ധപ്പെട്ടവരുടെ മേൽ സമ്മർദം ചെലുത്തുകയും ചെയ്യുന്നുണ്ട്. ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളും ഖത്തറും തമ്മിൽ പരസ്പരം ആഴത്തിലുള്ള ബന്ധമാണുള്ളത്.
ചർച്ചകൾ നടത്താനുള്ള അവസരത്തിലേക്ക് അടുക്കുകയാണ് കാര്യങ്ങൾ. ഇത് പ്രതിസന്ധി പരിഹാരത്തിലേക്ക് നയിക്കും. തീരുമാനങ്ങളും നടപടികളും എല്ലാ രാജ്യങ്ങൾക്കും നേതാക്കൾക്കും സമ്മതകരമാകണം. രാജ്യങ്ങൾ തമ്മിലും പൗരൻമാർ തമ്മിലുമുള്ള ആഴത്തിലുള്ള ബന്ധം പൂർവസ്ഥിതിയിൽ ആക്കുന്നതുമാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.