ഗൾഫ് പ്രതിസന്ധി വേദനാജനകം –കുവൈത്ത് വിദേശകാര്യ മന്ത്രി
text_fieldsദോഹ: കഴിഞ്ഞ ഒരു വർഷത്തോളമായി തുടരുന്ന ഗൾഫ് പ്രതിസന്ധി ഏറെ വേദനാജനകമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സ്വബാഹ് ഖാലിദ് അൽഹമദ് അസ്സ്വബാഹ്. പ്രതിസന്ധി പരിഹരിക്കുന്നതിന് കു വൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അസ്സ്വബാഹ് നടത്തി വരുന്ന മാധ്യസ്ഥ ശ്രമം തുടരുകയാ ണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഫിലിപ്പൈൻ വിദേശകാര്യ മന്ത്രി അലൻ പീറ്റർ കയിതാനോ യുമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് കുവൈത്ത് വിദേശകാര്യ മന്ത്രി പ്രതിസന്ധി നീളുന്നതിലെ പ്രയാസം പങ്കുവെച്ചത്.
സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ ഇക്കഴിഞ്ഞ വർഷം ജൂൺ അഞ്ചിനാണ് ഖത്തറിന് മേൽ ഉപരോധം ഏർപ്പെടുത്തിയത്. ഉടൻ തന്നെ കുവൈത്ത് അമീറിെൻറ അവസോരിച ിതമായ ഇടപെടൽ മൂലമാണ് പ്രതിസന്ധി സായുധ നീക്കത്തിലേക്ക് എത്താതിരുന്നത്. ഇക്കാര്യം കുവൈത്ത് അമീർ അദ്ദേഹത്തിെൻറ അമേരിക്കൻ സന്ദർശനത്തിൽ പ്രസിഡൻറ് ട്രംപുമായി ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
നിരവധി തവണയാണ് കുവൈത്ത് അമീർ നേരിട്ടും അദ്ദേഹത്തിെൻറ പ്രതിനിധികൾ മുഖേനയും ഈ രാജ്യങ്ങളുമായി ചർച്ച നടത്തിയത്. ഉപരോധം ഒരു വർഷത്തിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ ഇനിയും നീളാതിരിക്കാനുള്ള തീവ്രശ്രമമാണ് വിവിധ മേഖകളിലായി നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.