ഗൾഫ് പ്രതിസന്ധി: കുവൈത്ത് ശ്രമം തൃപ്തികരമെന്ന് ഖത്തർ
text_fieldsദോഹ: ഗൾഫ് പ്രതിസന്ധി ഏഴാം മാസത്തിലേക്ക് പ്രവേശിച്ചിരിക്കെ പരിഹാര ശ്രമവുമായി ഇപ്പോഴും രംഗത്തുള്ള കുവൈത്ത് ഏറെ സന്തോഷം നൽകുന്നുവെന്ന് ഖത്തർ. എല്ലാ ജി.സി.സി അംഗരാജ്യങ്ങളും കൂടിയിരുന്ന് ചർച്ച ചെയ്താൽ തീർക്കാൻ കഴിയുന്ന പ്രശ്നമേ നിലവിലുള്ളൂ. ഖത്തർ അത്തരത്തിലുള്ള ഏത് ചർച്ചക്കും തയ്യാറാണെന്ന് വിദേശകാര്യ വക്താവ് ലുഅ്ലുവ അൽഖാതിർ വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ജി.സി.സി സംവിധാനം പഴയത് പോലെ തന്നെ നിലനിൽക്കണമെന്നാണ് ഖത്തർ ആഗ്രഹിക്കുന്നത്. കുവൈത്ത് ഉച്ചകോടിയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തത് അതിനായാണെന്നും അവർ അറിയിച്ചു.
ഗൾഫ് മേഖലയിലെ രാജ്യങ്ങളുടെ പൊതുകൂട്ടായ്മയായ ജി.സി.സി തകരരുതെന്നാണ് ഖത്തറിെൻറ നിലപാട്. ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ച രാജ്യമാണ് ഖത്തറെന്നും അവർ അറിയിച്ചു. ഫലസ്തീൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡൻറിെൻറ നിലപാടിനെ ആരും വിലമതിക്കുന്നില്ല. കാരണം രാജ്യാന്തര നിയമ വ്യവസ്ഥയിൽ ഈ തീരുമാനത്തിന് അനുകൂല വിധി കിട്ടിയിട്ടില്ല. തെൽഅവീവിൽ നിന്ന് ഇസ്രായേലിെൻറ തലസ്ഥാനം ജറൂസലേമിലേക്ക് മാറ്റാനുള്ള നീക്കത്തെ ഖത്തർ ഒരിക്കലും അംഗീകരിക്കില്ല. അമേരിക്ക ഈ നടപടിയിൽ നിന്ന് പിന്നോട്ട് പോകണമെന്നും ഖത്തർ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സമൂഹം ഈ നീക്കത്തെ തള്ളിക്കളഞ്ഞതാണ്. മുസ്ലിംകളും ക്രിസ്ത്യാനികളുമായ കോടിക്കണക്കിന് ജനതയുടെ വികാരമാണ് ഫലസ്തീൻ. അതുകൊണ്ടുതന്നെ ഫലസ്തീനെതിരിൽ നടക്കുന്ന ഏത് നീക്കത്തെയും നേരിടും. ശക്തമായി പ്രതികരിക്കുകയും ചെയ്യും. ഈ വിഭാഗത്തിെൻറ അവകാശമാണത്. അത് അവർ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.