Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ​ൾ​ഫ് എ​ക്സ്ചേ​ഞ്ച്...

ഗ​ൾ​ഫ് എ​ക്സ്ചേ​ഞ്ച് ഈ​ദ് ബൊ​ണാ​ൻ​സ: ര​ണ്ടാം​ഘ​ട്ട ന​റു​ക്കെ​ടു​പ്പ് വി​ജ​യി​ക​ൾ

text_fields
bookmark_border
gulf exchange
cancel

ദോ​ഹ: ഖ​ത്ത​റി​ലെ പ​ണ​വി​നി​മ​യ സ്ഥാ​പ​ന​മാ​യ ഗ​ൾ​ഫ് എ​ക്സ്ചേ​ഞ്ചി​ന്റെ ഈ​ദ് ബൊ​ണാ​ൻ​സ ര​ണ്ടാം​ഘ​ട്ട വി​ജ​യി​ക​ളെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്തു. ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ ജൂ​ൺ 29 വ​രെ നീ​ളു​ന്ന ബൊ​ണാ​ൻ​സ​യു​ടെ ന​റു​ക്കെ​ടു​പ്പ് മ​ന്ത്രാ​ല​യം പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ന​ട​ന്ന​ത്. പ്ര​മോ​ഷ​ൻ കാ​ല​യ​ള​വി​ൽ ഗ​ൾ​ഫ് എ​ക്സ്ചേ​ഞ്ച് 12 ബ്രാ​ഞ്ചു​ക​ൾ വ​ഴി​യോ, മൊ​ബൈ​ൽ ആ​പ് വ​ഴി​യോ പോ​ർ​ട്ട​ൽ വ​ഴി​യോ പ​ണ​മ​യ​ക്കു​ന്ന​വ​രി​ൽ​നി​ന്നാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്.

ഐ ​ഫോ​ൺ 14, സ്വ​ർ​ണം, സാം​സ​ങ് സ്മാ​ർ​ട്ട് വാ​ച്ച് എ​ന്നി​വ​യാ​ണ് സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത്. അ​വ​സാ​ന ഘ​ട്ട ന​റു​ക്കെ​ടു​പ്പ് ജൂ​ലൈ ര​ണ്ടി​ന് ന​ട​ക്കും. മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി 66 വി​ജ​യി​ക​ൾ​ക്കാ​ണ് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തെ​ന്ന് ഗ​ൾ​ഫ് എ​ക്സ്ചേ​ഞ്ച് ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ പ്ര​ദീ​പ് ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ര​ണ്ടാം ഘ​ട്ട ന​റു​ക്കെ​ടു​പ്പി​ൽ 17 പേ​രെ വി​ജ​യി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

വി​ജ​യി​ക​ളെ പ്ര​ദീ​പ് ബാ​ല​കൃ​ഷ്ണ​ൻ അ​ഭി​ന​ന്ദി​ച്ചു. ഗ​ൾ​ഫ് എ​ക്സ്ചേ​ഞ്ചി​ന്റെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും തു​ട​ർ​ന്നു​ള്ള ന​റു​ക്കെ​ടു​പ്പി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് വി​ജ​യം ആ​ശം​സി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 1977ൽ ​സ്ഥാ​പി​ച്ച ഗ​ൾ​ഫ് എ​ക്സ്ചേ​ഞ്ച് ഖ​ത്ത​റി​ലെ മു​ൻ​നി​ര പ​ണ​വി​നി​മ​യ സ്ഥാ​പ​നം കൂ​ടി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:winnerlottery winnersGulf Exchange
News Summary - Gulf Exchange Eid Bonanza-second Phase Lottery Winners
Next Story