ഖത്തർ: ഗൾഫ്മാധ്യമം ഫ്രീഡം ക്വിസ് ആദ്യദിന വിജയികൾ
text_fieldsദോഹ: 'ഗൾഫ്മാധ്യമ'വും അഹ്ലിയ കുടിവെള്ള കമ്പനിയും സിറ്റി എക്സ്ചേഞ്ചും ചേർന്നൊരുക്കുന്ന ഫ്രീഡം ക്വിസിൻെറ ആദ്യദിവസെത്ത വിജയികളെ പ്രഖ്യാപിച്ചു. ശിപായി ലഹള തുടങ്ങിയ സ്ഥലം ഏതാണ് എന്നായിരുന്നു ആഗസ്റ്റ് 12 ലെ ചോദ്യം. മീററ്റ് എന്നതാണ് ശരി ഉത്തരം. ശരി ഉത്തരം നൽകിയവരിൽ നിന്ന് തെരഞ്ഞെടുത്ത സമീർ ഒ, സലീന സുഹൈൽ എന്നിവരാണ് വിജയികൾ.
സ്വതന്ത്ര്യദിനവുമായി ബന്ധെപ്പട്ട് 'ഗൾഫ്മാധ്യമം' വായനക്കാർക്കായി നടത്തുന്ന മൽസരം ആഗസ്റ്റ് 18 വരെയാണ്. ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. സ്വാതന്ത്ര്യസമരവുമായി ബന്ധെപ്പട്ട ചോദ്യങ്ങളാണുള്ളത്. ഖത്തറിലുള്ളവർക്ക് മാത്രമേ പങ്കെടുക്കാൻ അർഹതയുള്ളൂ.
പത്രത്തിൻെറ രണ്ടാം പേജിലും www.madhyamam.com ലുമാണ് ചോദ്യങ്ങൾ പ്രസിദ്ധീകരിക്കുക. ശരിയുത്തരം വെബ്സൈറ്റ് സന്ദർശിച്ചോ േചാദ്യത്തോടൊപ്പം നൽകുന്ന QR കോഡ് സ്കാൻചെയ്തോ ആണ് നൽകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.