കാത്തിരിപ്പിന് വിട, ഇതാ 'ഗൾഫ് മാധ്യമം' പെയിന്‍റിങ് മത്സര വിജയികൾ
text_fieldsദോഹ: കാത്തിരിപ്പിന് വിട, കുരുന്നുപ്രതിഭകൾ വർണവിസ്മയം തീർത്ത 'ഗൾഫ് മാധ്യമം' ഓൺലൈൻ തൽസമയ പെയിൻറിങ് മത്സരത്തിന്‍റെ വിജയികളെ പ്രഖ്യാപിച്ചു. നൂറുകണക്കിന് ചിത്രങ്ങളിൽ നിന്ന് പ്രമുഖ ചിത്രകാരൻമാരുടെ പാനലാണ് വിജയികളെ തെരഞ്ഞെടുത്തത്.
വിവിധവിഭാഗങ്ങളിലെ വിജയികൾ
വാട്ടർ കളർ: കൃഷ്ണ അശോക കുമാർ (ഒന്നാം സ്ഥാനം), പുണ്യ പ്രമോദ് (രണ്ടാം സ്ഥാനം), പ്രണവ് സായ് കാർത്തികേയൻ (മൂന്നാംസ്ഥാനം)
സ്കെച്ച് വിഭാഗം: ആഷിത ബിജു (ഒന്നാം സ്ഥാനം), എച്ച്. ദക്സിത് ദംസുര പീരിസ് (രണ്ടാം സ്ഥാനം), മുഹമ്മദ് സഫ്വാൻ (മൂന്നാം സ്ഥാനം)
ക്രയോൺസ്: അസ്മിൻ ഫാത്തിമ (ഒന്നാം സ്ഥാനം), മുഹമ്മദ് അർസ് നൗഷാദ് (രണ്ടാം സ്ഥാനം), അബ്ദുൽ റഖീബ് മുഹമ്മദ് (മൂന്നാം സ്ഥാനം).
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൂമിലൂടെ മത്സരം നടത്തിയത്. ക്രയോൺസ് വിഭാഗത്തിൽ മൂന്ന് മുതൽ അഞ്ചുവയസു വരെയുള്ളവർക്ക് 'ഡ്രീം ഹോം' എന്നതായിരുന്നു വിഷയം. ആറുമുതൽ പത്ത് വയസുവരെയുള്ളവർക്ക് സ്കെച്ച് പെൻ വിഭാഗത്തിൽ 'ഹാപ്പി ഫാമിലി' എന്നതായിരുന്നു വിഷയം. വാട്ടർ കളർ വിഭാഗത്തിൽ 11 മുതൽ 15 വയസുവരെയുള്ളവർക്ക് 'ഫെസ്റ്റിവെൽ' എന്നതായിരുന്നു വിഷയം.
കോവിഡ്കാലത്ത് കുട്ടികൾക്ക് പാഠ്യേതരപ്രവർത്തനങ്ങളിൽ സജീവമാകാൻ കഴിയാത്ത സാഹചര്യം പരിഗണിച്ചാണ് ചിത്രരചനമത്സരം നടത്തിയത്. മൂന്ന് വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ വിവിധ രാജ്യക്കാരായ നൂറുകണക്കിന് കുട്ടികളാണ് പങ്കെടുത്തത്. മത്സരാർഥികൾ ചിത്രം വരക്കുന്നത് സൂമിലൂടെ മുടങ്ങാതെ സംഘാടകർ തൽസമയം നിരീക്ഷിച്ചിരുന്നു. സൈക്കിളുകളടക്കമുള്ള ഗംഭീര സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
സമ്മാനദാന ചടങ്ങ് ശനിയാഴ്ച
ദോഹ: 'ഗൾഫ് മാധ്യമം' കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ ഓൺലൈൻ തൽസമയ പെയിൻറിങ് മൽസരത്തിന്‍റെ വിജയികൾക്കുള്ള സമ്മാനവിതരണം ഒക്ടോബർ 17ന് നടക്കും. ഗൾഫ് സിനിമ സിഗ്നലിലുള്ള ഗൾഫ് മാധ്യമം ആസ്ഥാനത്ത് വൈകുന്നേരം 6.30നാണ് ചടങ്ങ്. പങ്കെടുത്ത എല്ലാ കുട്ടികൾക്കുമുള്ള സാക്ഷ്യപത്രം അടുത്തയാഴ്ച വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്: 55373946.
സമ്മാനാർഹമായ ചിത്രങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.