ഖത്തർ റണ്ണിലേക്ക് രണ്ടാഴ്ച മാത്രം; രജിസ്ട്രേഷന് ഇതാണ് ബെസ്റ്റ് ടൈം
text_fieldsദോഹ: ഖത്തറിലെ ഓട്ടക്കാരുടെ ഉത്സവമായ ‘ഗൾഫ് മാധ്യമം’ ഖത്തർ റൺ അഞ്ചാം പതിപ്പിലേക്ക് ഇനി രണ്ടാഴ്ചയുടെ മാത്രം കാത്തിരിപ്പ്. 60ഓളം രാജ്യക്കാരും ആയിരത്തോളം അത്ലറ്റുകളും മാറ്റുരക്കുന്ന ദീർഘ-ഹ്രസ്വദൂര പോരാട്ടത്തിന് ഇനിയും രജിസ്റ്റർ ചെയ്യാത്തവർക്ക് വമ്പൻ ഓഫറുകളുമായി മൂന്നു ദിനങ്ങൾ. ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി 23ന് നടക്കുന്ന ‘ഖത്തർ റണ്ണിൽ’ വാരാന്ത്യ ഓഫറിന്റെ ഭാഗമായി വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കുറഞ്ഞ നിരക്കിൽ രജിസ്റ്റർ ചെയ്യാം. മുതിർന്നവർക്ക് 150ന് റിയാലിന് പകരം 125 റിയാലും, ജൂനിയർ വിഭാഗത്തിൽ 100 റിയാലിന് പകരം 75 റിയാലും, മിനി കിഡ്സ് വിഭാഗത്തിൽ 100 റിയാലിന് പകരം 75 റിയാലിനും രജിസ്റ്റർ ചെയ്ത് മത്സരിക്കാം.
ഖത്തറിലെ കായിക പ്രേമികൾ ഏറ്റെടുത്ത ചാമ്പ്യൻഷിപ്പിന്റെ അഞ്ചാം പതിപ്പിനാണ് ഇത്തവണ വേദിയൊരുക്കുന്നത്. ദോഹ എക്സ്പോ വേദിയായ അൽ ബിദ പാർക്കിലെ മനോഹരമായ റേസിങ് ട്രാക്കിലാണ് മത്സരങ്ങൾക്ക് വിസിൽ മുഴങ്ങുന്നത്. നസീം ഹെൽത്ത് കെയറാണ് മത്സരത്തിന്റെ മുഖ്യ പ്രായോജകർ. ഖത്തറിലെ പ്രമുഖ റേഡിയോ ശൃംഖലയായ ഒലീവ് സുനോ റേഡിയോ പങ്കാളികളാകും.
10 കി.മീറ്റർ, 5 കി.മീ, 3 കി.മീ, കുട്ടികൾക്കുള്ള 800 മീറ്റർ തുടങ്ങിയ വിഭാഗങ്ങളിലായി രജിസ്റ്റർ ചെയ്യാം. പുരുഷ, വനിത വിഭാഗങ്ങളിൽ ഓപൺ-മാസ്റ്റേഴ്സ് മത്സരങ്ങളുമുണ്ട്. ഫെബ്രുവരി 23 വെള്ളിയാഴ്ച രാവിലെ ഏഴ് മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.
മത്സരാർഥികൾക്ക് ഇലക്ട്രോണിക് ബിബ്, ജഴ്സി എന്നിവയും മത്സരം പൂർത്തിയാക്കുന്നവർക്ക് ആകർഷകമായ മെഡലും ഇ-സർട്ടിഫിക്കറ്റും ലഭിക്കും. വിവിധ വിഭാഗങ്ങളിൽ വിജയികളാകുന്നവരെ കാത്ത് വമ്പൻ സമ്മാനങ്ങളുമുണ്ട്. ‘ഖത്തർ റണ്ണിൽ’ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ‘ക്യൂ ടിക്കറ്റ്സ്’ വഴിയും രജിസ്റ്റർ ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.