സർഗരാവ് സാക്ഷി; ഉദിച്ചു പൊൻതാരങ്ങൾ
text_fieldsപ്രഥമ ഗൾഫ് മാധ്യമം-ഷി ക്യൂ പുരസ്കാര ജേതാക്കൾ മുഖ്യാതിഥിയായ ചലച്ചിത്ര താരം മംമ്ത മോഹൻദാസിനൊപ്പം
ദോഹ: താരത്തിളക്കവും സംഗീതപ്രതിഭകളും ഒന്നിച്ച്, ദൃശ്യവിസ്മയം പെയ്തിറങ്ങിയ രാവിൽ ഖത്തറിന്‍റെ മണ്ണിലെ ഇന്ത്യൻ വനിത രത്നങ്ങൾക്ക് 'ഗൾഫ് മാധ്യമ'ത്തിന്‍റെ ആദരമായിസമ്മാനിച്ചു. തെന്നിന്ത്യൻ ചലച്ചിത്രപ്രതിഭ മംമ്ത മോഹൻദാസ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ, പ്രൗഢഗംഭീര സദസ്സിനെ സാക്ഷിയാക്കിയാണ് അവാർഡ് പ്രഖ്യാപിച്ചത്.
കാർഷിക വിഭാഗത്തിൽ മധ്യപ്രദേശിൽനിന്നുള്ള ഗവേഷക അങ്കിത ചൗക്സി, കലാ-സാംസ്കാരിക വിഭാഗത്തിൽ പ്രമുഖ നോവലിസ്റ്റ് ഷീല ടോമി, മികച്ച അധ്യാപികയായി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ, സംരംഭക വിഭാഗത്തിൽ ദോഹ ബ്യൂട്ടി സെന്‍റർ സെന്‍റർ മാനേജിങ് ഡയറക്ടർ ഷീല ഫിലിപ്പോസ്, ഡോ. ബിന്ദു സലീം (ആരോഗ്യം), സ്മിത ദീപു (സോഷ്യൽ ഇൻഫ്ലുവൻസർ), സൗദി പുതിയകണ്ടിക്കൽ (സാമൂഹിക സേവനം), മേരി അലക്സാണ്ടർ (കായികം) എന്നിവർ പ്രഥമ ഗൾഫ് മാധ്യമം - ഷി ക്യൂ പുരസ്കാരത്തിന് അർഹരായി.
പ്രഥമ ഗൾഫ് മാധ്യമം-ഷി ക്യൂ പുരസ്കാര ജേതാക്കൾ മുഖ്യാതിഥിയായ ചലച്ചിത്ര താരം മംമ്ത മോഹൻദാസ്, ഗ്രാൻഡ്മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, ഷി ക്യൂ പുരസ്കാര സമിതി ചെയർമാൻ കെ.സി. അബ്ദുൽ ലത്തീഫ്, ഗൾഫ് മാധ്യമം-മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി, മാധ്യമം ഗ്രൂപ് ഗ്ലോബൽ മാർക്കറ്റിങ് ഹെഡ് മുഹമ്മദ് റഫീഖ് എന്നിവർക്കും മുഖ്യാതിഥികൾക്കുമൊപ്പം
ദോഹ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിലായിരുന്നു അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. ചടങ്ങിൽ സാംസ്കാരിക, സാഹിത്യ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ മികവ് പ്രകടിപ്പിച്ച ഖത്തറി വനിതകളെ ആദരിച്ചു. ഷി ക്യൂ പുരസ്കാര സമിതി ചെയർമാൻ കെ.സി. അബ്ദുൽ ലത്തീഫ് ആമുഖപ്രഭാഷണം നടത്തി. ഗൾഫ് മാധ്യമം-മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ റഹിം ഓമശ്ശേരി, മാധ്യമം ഗ്രൂപ് ഗ്ലോബൽ മാർക്കറ്റിങ് ഹെഡ് മുഹമ്മദ് റഫീഖ് എന്നിവർ സംസാരിച്ചു.
രണ്ടുമാസം നീണ്ടുനിന്ന നടപടിക്രമങ്ങൾക്കൊടുവിൽ 700ലേറെപേരുടെ നാമനിർദേശങ്ങളിൽ നിന്ന് തയാറാക്കിയ 26 പേരുടെ ചുരുക്കപ്പട്ടികയിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്. പൊതുജനങ്ങൾ പങ്കാളികളായ വോട്ടെടുപ്പിനും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ എ.പി മുഹമ്മദ് ഹനീഷിന്‍റെ നേതൃത്വത്തിൽ നാട്ടിലെയും ഖത്തറിലെയും വിദഗ്ധരായ ജഡ്ജിങ് പാനലിന്‍റെ വിധി നിർണയത്തിന്‍റെയും അടിസ്ഥാനത്തിലാണ് അന്തിമവിജയികളെ പ്രഖ്യാപിച്ചത്.
ഗ്രാൻഡ്മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ അബ്ദുൽസമദ്, ഷൈൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാർക്കറ്റിങ് മേധാവി സമീർ ആദം, നികായ് ഗ്രൂപ് ഓഫ് കമ്പനീസ് വൈസ് പ്രസിഡന്റ് കാർത്തിക് മൂർത്തി, കെയർ ആൻഡ് ക്യുവർ ചെയർമാൻ ഇ.പി. അബ്ദുൽറഹ്മാൻ, ജോവീസ് പ്രതിനിധി സാഹിദ അബ്ദുൽറഹ്മാൻ, സിറ്റി ജിം ഡിവിഷനൽ മാനേജർ അജിത്ത് കുമാർ, ലിബാനോ സൂയിസ് ഇൻഷുറൻസ് ടെക്നിക്കൽ മാനേജർ കെ. നാസിമുദ്ദീൻ, എം.
ആർ.എ റസ്റ്റാറന്റ് പ്രതിനിധി ഹസ്സൻകുഞ്ഞ്, അബീർ മെഡിക്കൽ സെന്‍റർ സെയിൽസ് ആൻഡ് മാർക്കറ്റിങ് മാനേജർ മിദുലാജ് നജ്മുദ്ദീൻ, വെൽകെയർ ഗ്രൂപ് ആൻഡ് അലീവിയ മെഡിക്കൽ സെന്‍റർ മാനേജിങ് ഡയറക്ടർ കെ.പി. അഷ്റഫ് എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.