‘ഗൾഫ് മാധ്യമം- ഷി ക്യൂ എക്സലൻസ് അവാർഡ്’;നോമിനേഷൻ അവസാനിക്കാൻ ഒരു ദിനംകൂടി
text_fieldsദോഹ: ഖത്തറിലെ ഇന്ത്യൻ വനിത രത്നങ്ങൾക്കുള്ള ആദരവായി ‘ഗൾഫ് മാധ്യമം’ നൽകുന്ന ‘ഷി ക്യു എക്സലൻസ്’ പുരസ്കാരത്തിനുള്ള നാമനിർദേശ നടപടികൾ വെള്ളിയാഴ്ച അവസാനിക്കുന്നു. കഴിഞ്ഞ വർഷം അവതരിപ്പിച്ച്, ഖത്തറിലെ പ്രവാസി സമൂഹം ഏറ്റെടുത്ത പ്രഥമ ഷി ക്യൂ എക്സലൻസ്’ അവാർഡ് കൂടുതൽ മോടിയോടെയാണ് ഇത്തവണയെത്തുന്നത്. ജൂലൈ 20ന് ആരംഭിച്ച നാമനിർദേശ നടപടികൾ സെപ്റ്റംബർ ഒന്ന് രാത്രിയോടെ അവസാനിക്കും. ഫീൽഡ്, ഓപൺ വിഭാഗങ്ങളിലായി 11 കാറ്റഗറികളിൽ ഇതിനകം ആയിരത്തോളം അപേക്ഷകൾ ലഭിച്ചു കഴിഞ്ഞു. കൂടുതൽ കാറ്റഗറികളെ ഉൾപ്പെടുത്തിയും, അറബ് വനിതകളെ പരിഗണിച്ചുമാണ് മികവോടെ ‘ഷി ക്യൂ എക്സലൻസ്’ രണ്ടാം പതിപ്പ് എത്തുന്നത്.
വേനലവധി കഴിഞ്ഞ പ്രവാസികൾ തിരികെയെത്തിയതിനു പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ കാറ്റഗറികളിലേക്കുള്ള നാമനിർദേശ നടപടികൾ കൂടുതൽ സജീവമായി. ഇന്ത്യക്കാരായ പ്രവാസി വനിതകൾക്ക് പുറമെ, ചില വിഭാഗങ്ങളിൽ സ്വദേശികളും മറ്റു രാജ്യക്കാരും ഉൾെപ്പടെ ഖത്തറിൽ നിന്നുള്ളവരെയും അവാർഡിനായി പരിഗണിക്കുന്നുണ്ട്. പ്രവാസികൾക്കിടയിൽ ക്ഷേമപ്രവർത്തനങ്ങളിലും മറ്റും സജീവമായ വനിത കൂട്ടായ്മകളെയും ഷി ക്യൂ പുരസ്കാരം നൽകി ആദരിക്കും.
നാമനിർദേശമായി ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ചത്, വ്യക്തികളുടെ മികവും നേട്ടങ്ങളും വിദഗ്ധർ അടങ്ങിയ പാനൽ വിലയിരുത്തിയ ശേഷം, ഓരോ വിഭാഗങ്ങളിലെയും ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചാവും വോട്ടെടുപ്പിലേക്ക് നീങ്ങുന്നത്. ഫൈനലിസ്റ്റുകളിൽ നിന്ന് ‘ഷി ക്യൂ എക്സലൻസ്’ പുരസ്കാരത്തിന് അർഹരായവരെ തെരഞ്ഞെടുക്കാൻ പൊതുജനങ്ങൾക്ക് വോട്ട് ചെയ്യാനുള്ള അവസരമാണ് അടുത്ത ഘട്ടം. സെപ്റ്റംബർ രണ്ടാം വാരത്തോടെ ഓൺലൈൻ വോട്ടെടുപ്പ് തുടങ്ങും. സെപ്റ്റംബർ അവസാനം ദോഹയിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ‘ഷി ക്യൂ എക്സലൻസ് 2023’ അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കും.
കാറ്റഗറികൾ
ഫീൽഡ് കാറ്റഗറി
- ടെക് ക്യൂ അവാർഡ് (ശാസ്ത്ര സാങ്കേതിക മേഖലകളിൽ മികവ്)
- എജ്യൂ ക്യൂ അവാർഡ് (വിദ്യാഭ്യാസ മേഖലകളിൽ മികവ്)
- നാച്വർ ക്യൂ അവാർഡ് (പരിസ്ഥിതി പ്രവർത്തന മികവ്)
- കെയർ ക്യൂ അവാർഡ് (നഴ്സിങ്, സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ)
- ഫാർമ ക്യൂ അവാർഡ് (ഫാർമസി മേഖലയിലെ മികവിന്)
- സ്പോർട്സ് ആൻഡ് അഡ്വഞ്ചർ ക്യൂ അവാർഡ്: (കായിക, സാഹസിക മേഖല)
- ഹീൽ ക്യു അവാർഡ് (ആതുര സേവന രംഗത്തെ മികവ്)
- കൈൻഡ് ക്യൂ അവാർഡ് (പ്രവാസി സാമൂഹിക സേവനം)
- ബിസ് ക്യു അവാർഡ് (പ്രവാസി സംരംഭകർ)
- ഫൈൻ ക്യൂ (ആർട്ട് ആൻഡ് കൾചർ)
ഓപൺ കാറ്റഗറി
- ഷി ക്യൂ എംപ്രസ് അവാർഡ്: (ലൈഫ് ടൈം അച്ചീവ്മെന്റ് -നാമനിർദേശം ഇല്ല)
- ഷി ക്യൂ പ്രിൻസസ് അവാർഡ് (യൂത്ത് ഐകൺ അവാർഡ്- നാമനിർദേശം ഇല്ല)
- ഷി ക്യൂ ഇംപാക്ട് അവാർഡ്: (ഖത്തറിലെ വനിത സംഘടനകൾ, കൂട്ടായ്മകൾ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.