Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗൾഫ് മാധ്യമം-ജോയ്...

ഗൾഫ് മാധ്യമം-ജോയ് ആലുക്കാസ് വിജയികൾക്ക് സ്വർണനാണയം വിതരണം ചെയ്തു

text_fields
bookmark_border
ഗൾഫ് മാധ്യമം-ജോയ് ആലുക്കാസ് വിജയികൾക്ക് സ്വർണനാണയം വിതരണം ചെയ്തു
cancel
camera_alt

ഗ​ൾ​ഫ്​ മാ​ധ്യ​മ​വും ജോ​യ്​ ആ​ലു​ക്കാ​സും ചേ​ർ​ന്ന്​ ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ സ​മ്മാ​ന​മാ​യ സ്വ​ർ​ണ​നാ​ണ​യം ഏ​റ്റു​വാ​ങ്ങി​യ​പ്പോ​ൾ. ജോ​യ്​ ആ​ലു​ക്കാ​സ്​ റീ​ജ​ന​ൽ മാ​നേ​ജ​ർ ജെ​സ്റ്റി​ൻ സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു

Listen to this Article

ദോഹ: ക്രിസ്മസ്- പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി 'ഗൾഫ് മാധ്യമവും' പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസും ചേർന്ന് നടത്തിയ 'ജോയ് വിത്ത് സാന്‍റ', 'എൻജോയ് ദ ന്യൂ ഇയർ' മത്സര വിജയികൾക്കുള്ള സമ്മാനമായ സ്വർണനാണയം വിതരണം ചെയ്തു.

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സാന്‍റയോടൊപ്പം എടുത്ത ചിത്രങ്ങൾ 'ഗൾഫ് മാധ്യമം' ഫേസ്ബുക്കിൽ പങ്കുവെച്ചാണ് 'ജോയ് വിത്ത് സാന്‍റയിൽ' മത്സരാർഥികൾ പങ്കാളികളായത്. എല്ലാ ജി.സി.സി രാജ്യങ്ങളിലും നടത്തിയ മത്സരത്തിൽ ഖത്തറിൽ നിന്നും നിരവധി വായനക്കാർ പങ്കെടുത്തിരുന്നു.

ഖത്തറിൽനിന്നും ജോജി ജോർജ്, രജീഷ് കരിന്തലകൂട്ടം, മുഹ്സിന സമീൽ എന്നിവർ നാലു ഗ്രാം വീതം സ്വർണനാണയ സമ്മാനത്തിന് അർഹരായി. പുതുവർഷാഘോഷങ്ങളുടെ ഭാഗമായി നടത്തിയ 'എൻജോയ് ദ ന്യൂ ഇയർ' മത്സരത്തിൽ പുതുവത്സരാഘോഷവേളയിലെ ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു വായനക്കാർ മത്സരിച്ചത്.

ഈ മത്സരത്തിൽ ഖത്തറിൽനിന്നും നുസ്റത്ത് നജീബ്, ഹൻസ് ജേക്കബ്, പ്രഭ ഹെൻഡ്രി സെബാസ്റ്റ്യൻ എന്നിവരും നാലു ഗ്രാം സ്വർണ നാണയം സമ്മാനമായി നേടി. ദോഹയിലെ അൽവതൻ സെന്‍ററിലെ ജോയ് ആലുക്കാസ് ഷോറൂമിൽ നടന്ന ചടങ്ങിൽ 'ജോയ് ആലുക്കാസ്' ഖത്തർ റീജനൽ മാനേജർ ജെസ്റ്റിൻ, ബ്രാഞ്ച് മാനേജർ സന്തോഷ് 'ഗൾഫ് മാധ്യമം' ഖത്തർ അഡ്മിൻ-മാർക്കറ്റിങ് മാനേജർ ആർ.വി. റഫീഖ് എന്നിവർ സമ്മാനം വിതരണം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joy Alukas
News Summary - Gulf Media-Joy Alukas distributed gold coins to the winners
Next Story