ഗൾഫ് മാധ്യമം 'ഷി ക്യൂ' പുരസ്കാരം: ഓൺലൈൻ വോട്ടിങ് ആരംഭിച്ചു
text_fieldsദോഹ: ഗൾഫ് മാധ്യമം - ഗ്രാൻഡ്മാൾ 'ഷി ക്യൂ' പുരസ്കാരത്തിനുള്ള ഓൺലൈൻ വോട്ടിങ്ങ് ആരംഭിച്ചു. ശനിയാഴ്ച പ്രഖ്യാപിച്ച 26 പേരുടെ ഫൈനൽ ലിസ്റ്റിലെ അംഗങ്ങൾക്ക് വായനക്കാർക്കും ഓൺലൈൻ വഴി വോട്ടു ചെയ്യാം. എട്ട് വിഭാഗങ്ങളിലായാണ് പുരസ്കാരം സമ്മാനിക്കുന്നത്. http://www.madhyamam.com/sheq എന്ന ലിങ്കിൽ പ്രവേശിച്ച് ഓരോ വിഭാഗത്തിലും വോട്ട് രേഖപ്പെടുത്താം.
ഓരോ വോട്ടിനും ഖത്തർ മൊബൈൽ നമ്പർ നൽകിയ ശേഷം ലഭിക്കുന്ന ഒ.ടി.പിയുടെ അടിസ്ഥാനത്തിലായിരിക്കും വോട്ടിങ്. ജൂൺ 24 വരെയാവും ഓൺലൈൻ വോട്ടിങ്.കൃഷി, കല-സാഹിത്യം, അധ്യാപനം, സംരംഭക, ആരോഗ്യം, സോഷ്യൽ-മീഡിയ ഇൻഫ്ലുവൻസർ, സാമൂഹിക സേവനം, കായികം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്.കേരളത്തിലും ഖത്തറിൽ നിന്നുമുള്ള വിദഗ്ധ സമിതിയാവും ഓരോ വിഭാഗത്തിലെയും വിജയിയെ തെരഞ്ഞെടുക്കുക. പൊതുജനങ്ങളുടെ വോട്ടിങ്ങിന്‍റെ നിശ്ചിത ശതമാനമായിരിക്കും വിധിനിർണയത്തിൽ പരിഗണിക്കുക.
ജൂൺ 30ന് ദോഹയിൽ നടന്നക്കുന്ന ഗ്രാൻഡ് അവാർഡ് നിശയിൽ പുരസ്കാര ജേതാക്കൾക്ക് പ്രഥമ 'ഷി ക്യൂ' പുരസ്കാരം സമ്മാനിക്കും. ചലച്ചിത്ര താരം മംമ്ത മോഹൻദാസ്, പ്രമുഖ ഗായകരായ േജ്യാത്സന, വിധുപ്രതാപ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിന് സാക്ഷിയാവാൻ ആഗ്രഹിക്കുന്നവർക്ക് 5537 3946 / 5566 1334 എന്ന നമ്പറുകളിൽ വിളിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ഓരോ വിഭാഗങ്ങളിലും ഫൈനൽ റൗണ്ടിൽ ഇടം നേടിയവർ.
കാർഷികം: സിമി പോൾ, ഷഹന ഇല്യാസ്, അങ്കിത റായ് ചൗക്സി, ഹഫ്സ യൂനുസ്.
കല-സാഹിത്യം: സ്വപ്ന നമ്പൂതിരി, മല്ലിക ബാബു, ഷീലാ ടോമി
അധ്യാപനം: ഷീല ഫിലിപ്പോസ്, നബീസകുട്ടി അബ്ദുൽ കരിം, വർദ മാമുകോയ.
ആരോഗ്യം: റീന ഫിലിപ്പ്, ഡോ. ബിന്ദു സലിം, ഷൈനി സന്തോഷ്.
സോഷ്യൽ-മീഡിയ ഇൻഫ്ലുവൻസർ: സ്മിത ദീപു, മഞ്ജു മൃത്യൂഞ്ജയൻ, അൻഷു ജെയ്ൻ.
സാമൂഹിക സേവനം: റീന തോമസ്, മിനി സിബി, സൗദ പുതിയ കണ്ടിക്കൽ, സകീന കെ.ഇസഡ്.
സ്പോർട്സ്: മേരി അലക്സാണ്ടർ, മെറിന അബ്രഹാം, ശിഖ റാണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.