ഗൾഫ് മാധ്യമം-ഷി ക്യൂ എക്സലൻസ്: ആവേശത്തോടെ വോട്ടെടുപ്പ്
text_fieldsദോഹ: ഗൾഫ് മാധ്യമം-ഷി ക്യൂ എക്സലൻസ് അവാർഡ് ഫൈനൽ പട്ടികയിൽ ഇടംനേടിയവർക്ക് വോട്ട് ചെയ്യാൻ ഇനി ഏതാനും ദിവസം കൂടി അവസരം. സെപ്റ്റംബർ 22ന് ദോഹ ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കുന്ന പ്രൗഢഗംഭീര അവാർഡ് ദാനച്ചടങ്ങിൽ ആരാകും ഓരോ വിഭാഗങ്ങളിൽ നിന്നുമുള്ള അർഹരായ വിജയികളെന്ന് കണ്ടെത്താൻ വായനക്കാർക്ക് കൂടിയുള്ള അവസരമാണിത്. ഓൺലൈൻ വഴി നടക്കുന്ന വോട്ടെടുപ്പ് ചൊവ്വാഴ്ച വൈകീട്ട് വരെ തുടരും.
ഫൈനൽ റൗണ്ട് ലിസ്റ്റ് പ്രഖ്യാപനത്തിനുശേഷം ആരംഭിച്ച ഓൺലൈൻ വോട്ടെടുപ്പ് ഒരാഴ്ച പിന്നിട്ടപ്പോൾ വീറും വാശിയുമായി മുന്നേറുകയാണിപ്പോൾ. 10 വിഭാഗങ്ങളിലായാണ് ഫൈനൽ റൗണ്ടിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നത്. മൂന്ന് സംഘടനകളും 27 വ്യക്തികളും ഉൾപ്പെടെയുള്ളവരിൽ ഏറ്റവും മികച്ചവർക്കായി വായനക്കാർക്ക് വോട്ട് ചെയ്യാം.
ലഭിച്ച വോട്ടിന്റെ അനുപാതവും വിദഗ്ധ ജഡ്ജിങ് പാനലിന്റെ വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് ഓരോ വിഭാഗത്തിലെയും വിജയികളെ പ്രഖ്യാപിക്കുന്നത്. www.sheqawards.com/voting എന്ന ലിങ്കിൽ പ്രവേശിച്ച് ഖത്തർ നമ്പറിലുള്ള ഏതൊരാൾക്കും വോട്ട് ചെയ്യാവുന്നതാണ്. പൊതുസേവനം, മെഡിസിൻ, നഴ്സിങ്, ഫാർമസി, ആർട്ട് ആൻഡ് കൾചർ, സ്പോർട്സ് ആൻഡ് അഡ്വഞ്ചർ, ബിസിനസ്, പരിസ്ഥിതി, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലാണ് പുരസ്കാരങ്ങൾ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.