ഹജ്ജ് തീർഥാടനം; കോഴിക്കോട് നിന്നുള്ള അമിത ചാർജ് പിൻവലിക്കണം -ഗപാഖ്
text_fieldsദോഹ: കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജ് തീർഥാടനത്തിന് പോകുന്നവരിൽ നിന്ന് കൊച്ചി, കണ്ണൂർ എയർപോർട്ട് വഴി യാത്ര ചെയ്യുന്നവരെക്കാൾ ഇരട്ടിയോളം ചാർജ് ഈടാക്കാനുള്ള എയർ ഇന്ത്യയുടെ നീക്കം പ്രതിഷേധാർഹവും കോഴിക്കോട് വിമാനത്താവള പുരോഗതിക്കും ഏറെ പ്രതിസന്ധിയുണ്ടാക്കുമെന്നും ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ അഭിപ്രായപ്പെട്ടു.
ഈ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി, എയർ ഇന്ത്യ മാനേജ്മെന്റ് എന്നിവർക്ക് കത്തയക്കുകയും സംസ്ഥാന ഹജ്ജ് കാര്യമന്ത്രി വി. അബ്ദുറഹ്മാൻ, മലപ്പുറം എം. പി. അബ്ദുസ്സമദ് സമദാനി എന്നിവരുടെ ശ്രമങ്ങൾക്ക് പിന്തുണയും പ്രഖ്യാപിച്ചു. യോഗത്തിൽ പ്രസിഡന്റ് കെ.കെ. ഉസ്മാൻ, ജന.സെക്രട്ടറി ഫരീദ് തിക്കോടി, ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി, അമീൻ കൊടിയത്തൂർ, സുബൈർ ചെറുമോത്ത്, ഹബീബുറഹ്മാൻ കിഴിശ്ശേരി, കരീം ഹാജി മേമുണ്ടെ, കോയ കൊണ്ടോട്ടി, ഗഫൂർ കോഴിക്കോട്, അൻവർ സാദത്ത് ടി.എം.സി, മശ്ഹൂദ് തിരുത്തിയാട്, ശാഫി മൂഴിക്കൽ, മുസ്തഫ എലത്തൂർ, അൻവർ ബാബു വടകര എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.