ഹജ്ജ് തീർഥാടകർക്ക് പി.എച്ച്.സി.സിയിൽ കുത്തിവെപ്പ്
text_fieldsദോഹ: ഖത്തറിൽനിന്നുള്ള ഹജ്ജ് തീർഥാടകർക്ക് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനുകീഴിലെ ഹെല്‍ത്ത് സെന്ററുകളില്‍നിന്നും കുത്തിവെപ്പ് എടുക്കാമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് ഉള്‍പ്പെടെയുള്ള എല്ലാ പ്രതിരോധ കുത്തിവെപ്പുകള്‍ സൗജന്യമായി തന്നെ എടുക്കാവുന്നതാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി അതോറിറ്റി നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അംഗീകൃത കോവിഡ് വാക്സിനുകളില്‍ രണ്ട് ഡോസെങ്കിലും എടുത്തവര്‍ക്കാണ് തീർഥാടനത്തിന് അനുമതി. തീർഥാടകര്‍ യാത്രക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് പി.സി.ആര് നെഗറ്റിവ് പരിശോധനാ ഫലവും ഹാജരാക്കണം.
ഹജ്ജിന് പോകുന്നവര്‍ യാത്രക്ക് കുറഞ്ഞത് 10 ദിവസത്തിന് മുമ്പ് പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കണമെന്ന് പി.എച്ച്.സി.സി ഓർമപ്പെടുത്തി. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള വാക്സിനുകളാണ് യാത്രക്ക് മുമ്പായി എടുക്കേണ്ടത്. നിര്ബന്ധിതമായവ, ഓപ്ഷനല്‍ എന്നിവ അനുസരിച്ച് വാക്സിന് വ്യത്യാസപ്പെടും. 5000ത്തിലധകം പൗരന്മാരാണ് ഇത്തവണ ഹജ്ജിനായി ഖത്തറിൽ നിന്നും അപേക്ഷിച്ചത്. ആദ്യ സംഘം ജൂൺ പത്തിനു തന്നെ സൗദിയിലെത്തിയിരുന്നു. ഖത്തറിനനുവദിച്ച ഹജ്ജ് േക്വാട്ട വർധിപ്പിക്കാൻ ശ്രമങ്ങൾ നടന്നുവരുകയാണെന്ന് ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ വിഭാഗം മേധാവി അലി ബിൻ സുൽത്താൻ അൽ മിസ്ഫിരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.