ഹജ്ജ് അനുമതി: സൗദി പ്രഖ്യാപനത്തിന് സമ്മിശ്ര പ്രതികരണം
text_fieldsദോഹ: ഈ വർഷത്തെ ഹജ്ജ് കർമത്തിന് ഖത്തറിൽ നിന്നുള്ളവർക്ക് പ്രത്യേക സൗകര്യം ഒരുക്കുമെന്ന സൗദി അറേബ്യയുടെ തീരുമാനത്തിന് സമ്മിശ്ര പ്രതികരണം. ഖത്തരികളായ ഹാജിമാരെ ഭരണാധികാരി സൽമാൻ രാജാവി െൻറ അതിഥികളായി പരിഗണിക്കുമെന്ന് സൗദി വ്യക്തമാക്കിയിരുന്നു. സൗദി പ്രഖ്യാപനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരണം വന്നുകൊണ്ടിരിക്കുകയാണ്. അറബി മാധ്യമങ്ങൾ പ്രഖ്യാപനത്തെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ഖത്തറിൽ നിന്നുള്ളേ ഹാജിമാർക്ക് ആരുടെയും സൗജന്യം ആവശ്യമില്ലെന്ന് അൽഅറബി പത്രാധിപർ വ്യക്തമാക്കി.
ഖത്തർ റിയാൽ മാറ്റാൻ കഴിയാതെ, ഖത്തറിെൻറ വിമാനത്തിന് ഇറങ്ങാൻ അനുവാദം നൽകാതെ സൗജന്യം പ്രഖ്യാപിക്കാൻ തങ്ങൾ ആരും ദരിദ്രരല്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സമാനമായ അഭിപ്രായങ്ങളാണ് കൂടുതലായും സ്വദേശികളിൽ നിന്ന് ഉണ്ടായത്. ഹജ്ജ് ഇസ്ലാമിലെ പ്രധാന ആരാധനാകർമമായതിനാൽ അതിന് പവിത്രത കൽപിക്കണമെന്ന അഭിപ്രായമാണ് ചിലർ പങ്കുവെച്ചത്.
അതേസമയം, ഖത്തറിൽ നിന്നുള്ള ഹാജിമാരുടെ രേഖകളുമായി ബന്ധപ്പെട്ട ഒരു വിവരവും സൗദി അധികൃതർ ഖത്തർ ഹജ്ജ് കമ്മിറ്റിക്ക് ഇത് വരെ കൈമാറിയിട്ടില്ല. ഖത്തറിൽ സൗദി എംബസി പ്രവർത്തിക്കാത്ത സാഹചര്യത്തിൽ എന്ത് സംവിധാനമാണ് ഏർപ്പെടുത്തിയത് എന്ന കാര്യത്തിൽ സൗദിയുടെ ഭാഗത്തുനിന്ന് വിശദീകരണമൊന്നും ലഭിച്ചിട്ടില്ലെന്ന് ഖത്തർ ഹജ്ജ് കമ്മിറ്റി അറിയിച്ചു.
അതിനിടെ തീർഥാടകന് സുരക്ഷാ ഭീഷണി അനുഭവപ്പെടുകയാണെങ്കിൽ ഹജ്ജിന് പോകേണ്ടതില്ലെന്ന് ഖത്തരി പണ്ഡിതനായ ഡോ. ആയിഷ് അൽഖഹ്താനി വ്യക്തമാക്കി. ഇസ്ലാമിലെ സുപ്രധാന ആരാധന കർമങ്ങളിലൊന്ന് നിർവഹിക്കുന്നതിന് വിശ്വാസിക്ക് പൂർണമായ സംരക്ഷണം ലഭിക്കേണ്ടതുണ്ട്. അത് സൗദി അധികൃതർ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖത്തറിന് മേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കുകയാണ് സൗദി അറേബ്യ ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.